ഇന്റർഫേസ് /വാർത്ത /Film / Niranj Maniyanpilla | നിരഞ്ജ് മണിയൻപിള്ള നായകൻ; ആക്ഷേപഹാസ്യത്തിലൂടെ പ്രണയ കഥ അവതരിപ്പിച്ച് 'വിവാഹ ആവാഹനം'

Niranj Maniyanpilla | നിരഞ്ജ് മണിയൻപിള്ള നായകൻ; ആക്ഷേപഹാസ്യത്തിലൂടെ പ്രണയ കഥ അവതരിപ്പിച്ച് 'വിവാഹ ആവാഹനം'

വിവാഹ ആവാഹനം

വിവാഹ ആവാഹനം

Vivaha Avahanam movie starring Niranj Maniyanpilla | നിരഞ്ജ് മണിയൻപിള്ള നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ നിതാരാ നന്ദുകിയാണ് നായിക

  • Share this:

ഒരു പ്രണയകഥ തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് 'വിവാഹ ആവാഹനം' (Vivaaha Avaahanam). സാജൻ ആലുംമൂട്ടിലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നിരഞ്ജ് മണിയൻപിള്ള (Niranj Maniyanpilla) നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ നിതാരാ നന്ദുകിയാണ് നായിക. 'ഒരുമുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സാജൻ. ഇടത്തരം ചെറുപട്ടണങ്ങളും ഗ്രാമങ്ങളുമൊക്കെ പഞ്ചാത്തലമായി വരുന്ന ഒരു പ്രദേശത്താണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

ഒരു പ്രണയം നാട്ടിലെ വ്യത്യസ്ഥ ആശയങ്ങളിൽ വിശ്വസിച്ചു പോരുന്നവർക്കിടയിൽ ഉണ്ടാക്കുന്ന സംഭവങ്ങൾ തികച്ചും രസാവഹമായി സിനിമയിൽ അവതരിപ്പിക്കുന്നു.

അജു വർഗീസ്, പ്രശാന്ത് അലക്സാസർ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ്മ, സാബുമോൻ, ശ്രുതി തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

കഥ, തിരക്കഥ - സിതാര, സംഭാഷണം - സംഗീത് സേനൻ. സാം മാത്യുവിൻ്റെ വരികൾക്ക് രാഹുൽ ആർ. ഗോവിന്ദ ഈണം പകർന്നിരിക്കുന്നു. വിഷ്ണു പ്രതാപൻ ഛായാഗ്രഹണവും അഖിൽ എ.ആർ. എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം - ഹംസ വള്ളിത്തോട്, കോസ്റ്റ്യും ഡിസൈൻ -ആര്യ ജയകുമാർ, മേക്കപ്പ് - റോണക്സ് സേവ്യർ, രതീഷ് കൃഷ്ണ; പ്രൊഡക്ഷൻ കൺട്രോളർ- അഭിലാഷ് അർജുൻ, പി.ആർ.ഒ.- വാഴൂർ ജോസ്.

കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

Also read: നിവിൻ പോളിയുടെ 'തുറമുഖം' ജൂൺ മാസത്തിൽ; റിലീസ് തിയതി പുറത്തുവിട്ടു

നിവിന്‍ പോളി (Nivin Pauly), ജോജു ജോർജ് (Joju George), ഇന്ദ്രജിത് സുകുമാരൻ (Indrajith Sukumaran), നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച 'തുറമുഖം' (Thuramukham) ജൂൺ മൂന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ഗോപന്‍ ചിദംബരമാണു തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍- ബി. അജിത്കുമാര്‍, കലാസംവിധാനം - ഗോകുല്‍ ദാസ്, സംഗീതം- കെ & ഷഹബാസ് അമൻ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി മൂവീസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട് കോ പ്രൊഡ്യൂസർമാരായ ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കൊച്ചി മട്ടാഞ്ചേരി തുറമുഖ പ്രദേശങ്ങളിൽ 1940 കളിൽ നിലനിന്നിരുന്ന ‘ചാപ്പ’ സമ്പ്രദായത്തിനും മറ്റ് നിയമവിരുദ്ധമായ തൊഴിൽ സമ്പ്രദായങ്ങൾക്കുമെതിരായ പ്രതിഷേധങ്ങളെ ചുറ്റിപ്പറ്റിയാണ് തുറമുഖത്തിന്റെ കഥ. 40 കളിൽ കൊച്ചി തുറമുഖങ്ങളിൽ നിലവിലുണ്ടായിരുന്ന ചാപ്പ സമ്പ്രദായ പ്രകാരം, ഉടമകളും തൊഴിലാളികളും ഒരു നാണയം അന്തരീക്ഷത്തിലേക്ക് വലിച്ചെറിയും. ജോലി ചെയ്യാനുള്ള അവകാശത്തിനായി അത് തട്ടിയെടുക്കാൻ പരസ്പരം പോരാടേണ്ടി വന്നവരുണ്ട്.

First published:

Tags: Malayalam cinema 2022, Niranj Maniyanpillai