• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ലൂസിഫറിൽ വില്ലൻ ബോളിവുഡ് താരം; ഇങ്ങനെയും ചില പ്രത്യേകതകളുണ്ട്

news18
Updated: July 10, 2018, 4:29 PM IST
ലൂസിഫറിൽ വില്ലൻ ബോളിവുഡ് താരം; ഇങ്ങനെയും ചില പ്രത്യേകതകളുണ്ട്
news18
Updated: July 10, 2018, 4:29 PM IST
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായത് കൊണ്ട് തന്നെയാണ് ഈ കാത്തിരിപ്പ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് ആരാധകർക്കിടയിൽ മികച്ച പ്രതികരണം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. മോഹൻലാലിന്റെ മുഖം കാണിക്കാതെയുള്ളതായിരുന്നു പോസ്റ്റർ. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മറ്റൊരു നിർണായക വിവരം കൂടി പുറത്തു വന്നിരിക്കുന്നു.

ചിത്രത്തിൽ മോഹൻലാലിന്റെ വില്ലനായി ബോളിവുഡിലെ യുവതാരം എത്തുന്നു എന്നതാണ് വാർത്ത. ആ താരം മറ്റാരുമല്ല വിവേക് ഒബ്റോയിയാണെന്നാണ് വിവരം. വിവേക് ഒബ്റോയിയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമായിരിക്കും വില്ലൻ. വിവേകം എന്ന ചിത്രത്തിലൂടെ തമിഴിൽ വിവേക് ഒബ്റോയ് അരങ്ങേറ്റം നടത്തിയിരുന്നു. 16 വർഷങ്ങൾക്ക് മുമ്പ് 2006ൽ പുറത്തിറങ്ങിയ കമ്പനി എന്ന ചിത്രത്തിൽ മോഹൻലാലും വിവേക് ഒബ്റോയിയും ഒന്നിച്ച് അഭിനയിച്ചിരുന്നു.

മഞ്ജു വാര്യരാണ് ചിത്രത്തിൽ നായിക. ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പൃഥ്വിരാജുമായി അടുത്ത ബന്ധമുള്ളവർ അണിനിരക്കുന്ന ചിത്രം എന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ് . മുരളി ഗോപി തിരക്കഥ എഴുതിയ ടിയാൻ എന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനായിരുന്നു.

ലൂസിഫറിന്റെ ക്യാമറ സുജിത് വാസുദേവ് ആണ്. സിറ്റി ഓഫ് ഗോഡ്, മോളി ആന്റി റോക്ക്സ്, മെമ്മറീസ്, സെവന്ത് ഡേ, അമർ അക്ബർ ആന്റണി, അനാർക്കലി, ജെയിംസ് ആൻഡ് ആലീസ്, എസ്ര എന്നീ പൃഥ്വിരാജ് ചിത്രങ്ങളുടെ ഛായാഗ്രാഹകൻ സുജിത് വാസുദേവ് ആയിരുന്നു. സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്ത ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിൽ നായകനും പൃഥ്വിയായിരുന്നു.

ലൂസിഫറിൽ സംഗീത സംവിധായകൻ ദീപക് ദേവാണ്. പൃഥ്വി രാജ് ആദ്യമായി സിനിമയിൽ പാടിയത് ദീപക് ദേവിന്റെ സംഗീതത്തിലായിരുന്നു. പുതിയ മുഖത്തിലെ ടൈറ്റിൽ ഗാനമായ 'കാണെ കാണെ' ആലപിച്ചു കൊണ്ടാണ് പൃഥ്വി ഗായകനായി അരങ്ങേറ്റം കുറിച്ചത്. ദീപക് ദേവ് സംഗീതം നിർവഹിച്ച ഉറുമി, സെവന്ത് ഡേ, ആദം ജോൺ എന്നീ ചിത്രങ്ങളിലും പൃഥ്വിരാജ് ഗാനം ആലപിച്ചിരുന്നു.

സംജിത് മുഹമ്മദാണ് ലൂസിഫറിൽ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. വാവയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ.
First published: July 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...