news18india
Updated: March 29, 2019, 2:10 PM IST
വിവേക് ഒബ്റോയ്, മോഹൻലാൽ
ലൂസിഫറിൽ നായകൻ സ്റ്റീഫൻ നെടുമ്പള്ളിക്കൊപ്പം കട്ടക്ക് നിന്ന വില്ലൻ. ബോളിവുഡിൽ നിന്നും ഇങ്ങ് മലയാളത്തിൽ വന്ന് ഒറ്റ ചിത്രവും കഥാപാത്രവും കൊണ്ട് മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത വില്ലൻ. സാധാരണ അങ്ങ് ധാരാവിയിൽ നിന്നും വന്നെന്ന മട്ടിൽ ഹിന്ദിയിൽ പൊതിഞ്ഞ മലയാളം സംസാരിക്കാതെ, മലയാളം ഡബ്ബിങ്ങിന് സ്ലിപ്പാവാതെ ചുണ്ടനക്കി വിവേക് ഒബ്റോയ് തനിക്ക് ലഭിച്ച ബോബി എന്ന ബിമൽ നായരെ തകർത്തഭിനയിച്ചു. എന്നാൽ ആ ശബ്ദം ചിലർക്കെങ്കിലും മുൻപെങ്ങോ കേട്ട പോലെ തോന്നിയിട്ടുണ്ടാവും. അതെ, ആ ശബ്ദം നമുക്ക് സുപരിചിതമാണ്. ശബ്ദത്തിനുടമയെയും.

വിനീതും മോഹൻലാലും
യൗവന കാലം മുതൽ മലയാള സിനിമയിലെ സാന്നിധ്യമാണിയാൾ. നൃത്തം കൊണ്ട് വിസ്മയിപ്പിച്ച നടൻ എന്ന വിശേഷണമാവും കൂടുതൽ ഇണങ്ങുക. പക്ഷെ പൃഥ്വിരാജ് എന്ന സംവിധായകൻ ആ കലാകാരനിലെ ശബ്ദത്തെ തിരിച്ചറിഞ്ഞു. മലയാളികൾക്ക് പ്രിയങ്കരനായ വിനീതിന്റെ ശബ്ദമാണ് നമ്മൾ ബിമൽ നായരിലൂടെ കേട്ടത്. ആ ശബ്ദം കഥാപാത്രത്തെ എത്രത്തോളം മികച്ചതാക്കാൻ സഹായിച്ചു എന്ന് കണ്ടിറങ്ങിയ പലർക്കും മനസ്സിലായിക്കാണും.
Read:
ആഘോഷിക്കാൻ റെഡിയായി ലാലേട്ടൻ, സർപ്രൈസ് തന്ന് ഞെട്ടിച്ച് സുപ്രിയ
അടുത്തിടെയിറങ്ങിയ മാധവീയം, സർവ്വം താളമയം തുടങ്ങിയ ചിത്രങ്ങളിൽ വിനീത് മുഖ കഥാപാത്രമായി വന്നിരുന്നു. മണിച്ചിത്രത്താഴിന്റെ തമിഴ്, ഹിന്ദി പതിപ്പുകളിൽ നായികമാരായ ജ്യോതിക, വിദ്യ ബാലൻ എന്നിവർക്കൊപ്പം ക്ളാസിക്കൽ നൃത്തം ചെയ്തത് വിനീതാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഈ മേഖലയിൽ വിനീതിന് പകരക്കാരൻ ഇല്ലായിരുന്നു.
First published:
March 29, 2019, 2:10 PM IST