പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രം 2019 ഏപ്രിൽ 12ന് തിയേറ്ററുകളിലെത്തും. വിവേക് ഒബ്‌റോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വേഷമിടും. ജനുവരി മാസത്തിൽ ഗുജറാത്തിൽ ചിത്രീകരണം ആരംഭിച്ചു. അഹമ്മദാബാദിലും കച്ചിലും ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം ഉത്തരാഖണ്ഡിലെ ലൊക്കേഷനിലേക്ക് സംഘം മാറി. നിലവിൽ ചിത്രത്തിൻറെ അവസാന ഭാഗങ്ങൾ മുംബൈയിൽ ചിത്രീകരണം നടന്നു കൊണ്ടിരിക്കയാണ്.
Also read: ബിന്ദു പണിക്കരുടെ മകൾ മത്തായിച്ചൻ, സായ് കുമാർ ബാലകൃഷ്ണൻ; ടിക് ടോക് വീഡിയോ വൈറൽസബർമതി എക്സ്പ്രസിന്റെ കോച്ചിന് ഒരു സംഘം തീയിട്ട ഗോദ്ര ആക്രമണം ‘പി.എം നരേന്ദ്രമോദി’ ചിത്രത്തിനായി പുനരാവിഷ്കരിച്ചിരുന്നു. 2002ൽ, മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ് അതിദാരുണമായ സംഭവം അരങ്ങേറുന്നത്. വെസ്റ്റേൺ റയിൽവേയുടെയും വഡോദര ഫയർ ഡിപ്പാർട്മെന്റിന്റെയും നേതൃത്വത്തിലായിരുന്നു ചിത്രീകരണം.
മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓമങ്ങ് കുമാറാണ് 'പി.എം. നരേന്ദ്രമോദി' സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്രോയിയുടെ പിതാവ് സുരേഷ് ഒബ്രോയിയും സന്ദീപ് സിങ്ങുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ലൂസിഫറിലും വിവേക് വേഷമിടുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.