• HOME
  • »
  • NEWS
  • »
  • film
  • »
  • യവന കഥയുമായി വി.കെ. പ്രകാശ്; എരിഡ ചിത്രീകരണം പുരോഗമിക്കുന്നു

യവന കഥയുമായി വി.കെ. പ്രകാശ്; എരിഡ ചിത്രീകരണം പുരോഗമിക്കുന്നു

VK Prakash movie Erida is based on Greek Mythology | യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമായാണ് 'എരിഡ'യുടെ അവതരണം

എരിഡ

എരിഡ

  • Share this:
    വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'എരിഡ' എന്ന ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം ബംഗളുരുവിൽ പുരോഗമിക്കുന്നു. 'എരിഡ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക് പേജിലൂടെ പ്രകാശനം ചെയ്തു. മലയാളം, തമിഴ് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രമാണ്.

    'എരിഡ' എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമായാണ് 'എരിഡ'യുടെ അവതരണം എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

    നാസ്സര്‍, സംയുക്ത മേനോന്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,
    ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് പ്രമുഖ താരങ്ങള്‍.

    അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ലോകനാഥന്‍ നിര്‍വ്വഹിക്കുന്നു. നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ്
    'എരിഡ'.



    ടൊവിനോ ചിത്രം തീവണ്ടിയിലെ നായികയായി വെള്ളിത്തിരയിൽ ശ്രദ്ധേയയായ നടിയാണ് സംയുക്ത മേനോൻ. അതിനു ശേഷം ടൊവിനോയുടെ നായികയായി എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിലും സംയുക്ത വേഷമിട്ടു.
    സ്ത്രീകഥാപാത്ര കേന്ദ്രീകൃതമായ 'ലില്ലി' എന്ന സിനിമയിലെ പ്രകടനവും ശ്രദ്ധ നേടി.

    വെെ.വി. രാജേഷ് തിരക്കഥയും സംഭാഷണവുമെഴുതുന്നു. എഡിറ്റര്‍: സുരേഷ് അരസ്, സംഗീതം: അഭിജിത്ത് ഷെെലനാഥ്.

    ഇതുകൂടാതെ അനൂപ് മേനോൻ നായകനാവുന്ന വി.കെ. പ്രകാശ് ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. അനൂപ് മേനോനും കണ്ണിറുക്കലിലൂടെ ശ്രദ്ധേയയായ 'ഒരു അഡാർ ലവ്' നായിക പ്രിയ പ്രകാശ് വാര്യരും വെള്ളിത്തിരയിൽ ഒന്നിക്കുന്ന സിനിമയാവുമിത്. ട്രിവാൻഡ്രം ലോഡ്ജിന് ശേഷം ഇറങ്ങുന്ന വി.കെ. പ്രകാശ്-അനൂപ് മേനോൻ ചിത്രത്തിന് 'ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി' എന്നാണ് പേര്.

    2019ൽ റിലീസായ 'പ്രാണയാണ്' വി.കെ. പ്രകാശിന്റെ ഏറ്റവും പുതിയ ചിത്രം. നിത്യ മേനോനായിരുന്നു നായിക. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ വി കെ പ്രകാശ്‌ അണിയിച്ചൊരുക്കിയ 'പ്രാണ' ഒരൊറ്റ കഥാപാത്രത്തിലൂടെ കഥ പറയുന്ന ചിത്രമാണ്. ലോക സിനിമ ചരിത്രത്തില്‍ തന്നെ വിരളമായ സിങ്ക് സറൗണ്ട് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
    Published by:user_57
    First published: