ലോകസിനിമയിലെ ഏതു പരീക്ഷണവും ഏറ്റെടുക്കുന്ന ചലച്ചിത്ര മേഖലയാണ് മലയാളത്തിനുള്ളത്. സിനിമയുടെ നിർമ്മാണ, അവതരണ ശൈലികളിൽ തുടങ്ങി അതിന്റെ പ്രചാരണ പരിപാടികളിൽ വരെ ഇത് എത്തിനിൽക്കുന്നു. ഒരുകാലത്തു കേട്ടുകേൾവി പോലുമില്ലാതിരുന്ന ട്രെയ്ലർ, ടീസർ, ഫസ്റ്റ് ലുക്ക് പോലുള്ള പ്രവണതകൾ ഇന്ന് മലയാള സിനിമയിൽ സർവസാധാരണമാണ്. സിനിമയുടെ ബജറ്റ് എന്തുമായിക്കൊള്ളട്ടെ, വേറിട്ട രീതിയിൽ ഇതെല്ലം അവതരിപ്പിക്കാൻ ഓരോ ചിത്രത്തിന്റെയും അണിയറക്കാർ മുന്നോട്ടുവന്നു കഴിഞ്ഞു. ഇനി വോയിസ് ടീസറുകളുടെ (voice teaser) കാലമാണ്.
വോയിസ് ഓവറുകൾ നൽകി ടീസർ പുറത്തിറക്കിയിട്ടുണ്ടെങ്കിലും, ദൃശ്യങ്ങളുടെ അകമ്പടിയില്ലാതെ, ശബ്ദം മാത്രമായി തയ്യാറാവുന്ന വോയിസ് ടീസർ പരീക്ഷിക്കുന്നത് പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ എന്നിവർ നായക വേഷം ചെയ്യുന്ന ചിത്രങ്ങളിലാണ്.
റിലീസിന് തയാറെടുത്തുകഴിഞ്ഞ പൃഥ്വിരാജിന്റെ 'കടുവ', ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന ചിത്രമായ 'ഷെഫീക്കിന്റെ സന്തോഷം' എന്നിവയിലാണ് വോയിസ് ടീസർ ഉള്ളത്. ഇതിൽ 'കടുവ'യുടെ ടീസർ നേരത്തെ പുറത്തുവന്നെങ്കിലും, ഒരു വോയിസ് ടീസർ അണിയറക്കാരുടെ ഭാഗത്തു നിന്നും പ്രത്യേകമായി തയാറാക്കി വിട്ടിട്ടുണ്ട്. ട്വിറ്റർ പോസ്റ്റുകളായാണ് ഈ ടീസർ പുറത്തിറങ്ങിയിട്ടുള്ളത്. ടീസർ ചുവടെ കേൾക്കാം.
Exclusive: Listen to the audio of #Kaduva🐅 Teaser-2 !! 🤩🥳🔥
നീണ്ട നാളുകൾക്കു ശേഷം ഷാജി കൈലാസ് സംവിധായകനാവുന്ന സിനിമയാണ് 'കടുവ'. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമാണ് പൃഥ്വിരാജിന്റേത്. ഒരു ജീവിത കഥയുമായി ബന്ധമുള്ളതാണ് സിനിമ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിച്ച കടുവയിലെ രണ്ട് കേന്ദ്ര കഥാപാത്രങ്ങൾ തമ്മിലുള്ള ശത്രുതയാണ് ഒരു മിനിറ്റ് ടീസറിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഉണ്ണി മുകുന്ദൻ രണ്ടാം വട്ടം നിർമ്മാതാവാകുന്ന സിനിമയാണ് 'ഷെഫീക്കിന്റെ സന്തോഷം'. അനൂപ് പന്തളമാണ് സംവിധായകൻ. ഈ സിനിമയുടെ ടീസർ ഇന്ന് പുറത്തുവിടും. അതിനു മുൻപ് ഉണ്ണിയുടെ ശബ്ദത്തിൽ വന്ന പ്രീ-റിലീസ് ഓഡിയോ ഇതാ കേൾക്കാം.
Summary: Malayalam movies are opening to the possibilities of voice teasers. Prithviraj Sukumaran starring 'Kaduva' has released a special audio version soon after its teaser hit the social media space. Coming next is an audio teaser from Unni Mukundan movie 'Shefeekkinte Santhosham'
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.