ഫാമിലി ഫോട്ടോയെടുക്കാൻ ഒരു യുവാവ് കുടുംബാംഗങ്ങളെ തേടുന്നു

Watch a very interesting casting call of Falimy movie | ഇതെന്താ മറ്റൊരു തേജാഭായിയും ഫാമിലിയും ആണോ എന്നാവും പലരുടെയും ചോദ്യം

News18 Malayalam | news18-malayalam
Updated: December 10, 2019, 3:14 PM IST
ഫാമിലി ഫോട്ടോയെടുക്കാൻ ഒരു യുവാവ് കുടുംബാംഗങ്ങളെ തേടുന്നു
വിഡിയോയിൽ നിന്നും
  • Share this:
ഒരു ചെറുപ്പക്കാരൻ ഫാമിലി ഫോട്ടോയെടുക്കാൻ സ്റ്റുഡിയോയിലേക്ക്. ശേഷം ഫോട്ടോഗ്രാഫർ ചൂണ്ടിക്കാട്ടുന്ന കസേരയിൽ അയാളിരിക്കുന്നു. ക്യാമറക്കു പിന്നിൽ നിന്നും ലെൻസിലൂടെ ഫ്രയിം സെറ്റാക്കുന്ന ഫോട്ടോഗ്രാഫർ പെട്ടെന്ന് തന്നെ ക്യാമറക്ക് ചുറ്റുമുള്ള കറുത്ത തുണി മാറ്റി ചെറുപ്പക്കാരനെ നോക്കുന്നു. ഫാമിലി എവിടെ എന്ന് ചോദ്യവും. ഫാമിലി വരും. പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്. കുടുംബാംഗങ്ങളെ കണ്ടെത്തണം.

വേണ്ടത് അച്ഛൻ, അമ്മ, അപ്പൂപ്പൻ എന്നിവരെയാണ്. ഇതെന്താ മറ്റൊരു തേജാഭായിയും ഫാമിലിയും ആണോ എന്നാവും പലരുടെയും ചോദ്യം.

സംഭവം എവിടെ എന്ന് ആലോചിക്കുന്നുവെങ്കിൽ, ഇത് ജീവിതമല്ല. ആന്റണി വർഗീസ് നായകനാവുന്ന ഫാലിമി എന്ന പുതിയ സിനിമയുടെ കാസ്റ്റിംഗ് കാൾ ആണ് സംഗതി. ഇപ്പറയുന്ന കഥാപാത്രങ്ങളാവാൻ വേണ്ടിയാണ് ക്ഷണം. ഒരു 'തലതിരിഞ്ഞ' ഫാമിലിയുടെ കഥപറയുന്ന ഫാലിമി സംവിധായകനായ ജൂഡ് ആന്റണി ജോസഫിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്. ജൂഡിനൊപ്പം അരവിന്ദ് കുറുപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് ആയ പ്രവീൺ എം.കുമാർ, അപ്പു എന്നിവരും ചേർന്നാണ് നിർമ്മാണം. നിതീഷ് സഹദേവ് ആണ് സംവിധായകൻ.

First published: December 10, 2019, 3:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading