നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Janeman | പിറന്നാൾ ആഘോഷ ചിത്രങ്ങള്‍ ഉണ്ടോ? എങ്കിൽ താരങ്ങളോടൊപ്പം 'ജാൻ.എ.മൻ.' കാണാം

  Janeman | പിറന്നാൾ ആഘോഷ ചിത്രങ്ങള്‍ ഉണ്ടോ? എങ്കിൽ താരങ്ങളോടൊപ്പം 'ജാൻ.എ.മൻ.' കാണാം

  തിരഞ്ഞെടുക്കുന്ന അഞ്ച് പേർക്ക് നവംബര്‍ 17ന് നടക്കുന്ന സെലിബ്രിറ്റി പ്രീമിയര്‍ ഷോയിൽ താരങ്ങളോടൊപ്പം സിനിമ കാണാം

  ജാൻ.എ.മൻ.

  ജാൻ.എ.മൻ.

  • Share this:
   ഒ.ടി.ടി. ഡാര്‍ക്ക്‌ ത്രില്ലറുകളും, ക്രൈം ത്രില്ലർ സിനിമകളുമൊക്കെ കൂടുതലും ഇറങ്ങുന്ന ഈ സമയത്ത് പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി യുവതാരങ്ങളെ അണിനിരത്തി നവാഗത സംവിധായകന്‍ ചിദംബരം ഒരുക്കിയ കംപ്ലീറ്റ്‌ ഫാമിലി ഫണ്‍ എൻ്റർടെയ്നർ സിനിമ 'ജാൻ.എ.മൻ.' (Janeman) റിലീസിനൊരുങ്ങുന്നു.

   യുവാക്കളെയും കുടുംബപ്രേക്ഷകരേയും ഒരുപോലെ ചിരിപ്പിക്കുന്ന, രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്ന തരത്തിലുള്ള രസകരമായ ട്രെയ്‌ലറാണ് അടുത്തിടെ പുറത്തിറങ്ങിയത്. ഇപ്പോഴിതാ താരങ്ങളോടൊപ്പം സിനിമ കാണാൻ അവസരമൊരുക്കിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകര്‍.

   ബെര്‍ത്ഡേ കോൺടസ്റ്റാണ് ഇവർ സംഘടപ്പിക്കുന്നത്. ഏറെ ഇൻട്രസ്റ്റിംഗും ഫണ്ണിയുമായുള്ള പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ ജാൻ.എ.മൻ. ഇൻസ്റ്റഗ്രാം പേജിലേക്ക് അയച്ചു നൽകേണ്ടതാണ്. അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന അഞ്ച് പേർക്ക് നവംബര്‍ 17ന് നടക്കുന്ന സെലിബ്രിറ്റി പ്രീമിയര്‍ ഷോയിൽ താരങ്ങളോടൊപ്പം സിനിമ കാണാനുള്ള അവസരമാണ് ലഭിക്കുന്നത്. നവംബർ 14 വരെയാണ് എൻട്രികള്‍ അയക്കാനുള്ള സമയം.

   കാനഡയുടെ ദൃശ്യഭംഗിയില്‍ ആരംഭിക്കുന്ന സിനിമ ബേസില്‍ ജോസഫ്‌ അവതരിപ്പിക്കുന്ന ജോയ്മോന്‍ എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ജോയ്മോന്‍റെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന എകാന്തതയും ഒറ്റപ്പെടലും അതിനെ അതിജീവിക്കാന്‍ തന്‍റെ 30-ാം പിറന്നാള്‍ നാട്ടിലെ പഴയ സഹപാഠികളുടെ കൂടെ ആഘോഷിക്കുവാന്‍ അയാള്‍ തീരുമാനിക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.








   View this post on Instagram






   A post shared by JAN.E.MAN (@janemanmovie)






   യുവതാരങ്ങളുടെ ഇടയില്‍ നിര്‍ണായകമായ ഒരു റോളിലാണ് ലാല്‍ എത്തുന്നത്. അർജുൻ അശോകൻ, ബേസിൽ ജോസഫ്, ബാലു വർഗീസ്, ഗണപതി, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ശരത് സഭ തുടങ്ങിയ യുവ താരങ്ങളും ഈ സിനിമയുടെ ഭാഗമാകുന്നു. പോസ്റ്ററുകൾക്കും ഗാനത്തിനും പ്രേക്ഷകരുടേയും യുവാക്കളുടേയും ഇടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

   'വികൃതി' എന്ന ചിത്രത്തിന് ശേഷം ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ സജിത്ത് കൂക്കൾ, ഷോൺ ആന്‍റണി എന്നിവർ നിർമ്മാണ പങ്കാളികളാക്കുന്നു. സലാം കുഴിയിൽ, ജോൺ പി. എബ്രഹാം എന്നിവരാണ് സഹനിർമ്മാതക്കൾ. വിഷ്ണു തണ്ടാശ്ശേരിയാണ് സിനിമയുടെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' അടക്കമുള്ള സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫി നിർവഹിച്ച വിഷ്ണു ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകൻ ആകുന്ന ചിത്രം കൂടിയാണ് ഇത്. സഹരചന- സപ്നേഷ് വരച്ചൽ, ഗണപതി.

   സംഗീതം- ബിജിബാല്‍, എഡിറ്റര്‍- കിരണ്‍ദാസ്, കോസ്റ്റ്യും- മാഷര്‍ ഹംസ, കലാസംവിധാനം- വിനേഷ് ബംഗ്ലാന്‍, മേക്കപ്പ്- ആര്‍ജി വയനാടന്‍, സ്റ്റില്‍- വി.വി. ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പി.കെ. ജിനു, സൗണ്ട് മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്‍ (സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ്- കൊക്കനട്ട് ബഞ്ച്, ഓഫ് ലൈൻ മാർക്കറ്റിംഗ്- ആതിര ദിൽജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍. വൈശാഖ് സി. വടക്കേവീട് എന്നിവരാണ്.

   ഐക്കൺ സിനിമാസ് നവംബർ 19ന് ചിത്രം തീയേറ്ററുകളിൽ എത്തിക്കുകയാണ്.
   Published by:user_57
   First published:
   )}