നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജിമ്മിമാരുടെ കുടുംബ കഥയുമായി 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' ട്രെയ്‌ലർ

  ജിമ്മിമാരുടെ കുടുംബ കഥയുമായി 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' ട്രെയ്‌ലർ

  Watch Jimmy Ee Veedinte Aiswaryam trailer | 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന സിനിമയുടെ ട്രെയ്‌ലർ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി

  ഫസ്റ്റ് ലുക്

  ഫസ്റ്റ് ലുക്

  • Share this:
   'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന സിനിമയുടെ ട്രെയ്‌ലർ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി.
   ജിമ്മി എന്ന ബിസിനസ്സുകാരന്റെ ജീവിതത്തിൽ ജിമ്മി എന്ന നായക്കുട്ടി വരുത്തിത്തീർക്കുന്ന സംഭവങ്ങളാണ് രസകരമായി ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ രാജു ചന്ദ്രയാണ്.

   ഗോൾഡൻ എസ്. പിക്ചേഴ്സിന്റെ ബാനറിൽ സിനോ ജോൺ തോമസ്, ശ്യാംകുമാർ എസ് ' എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
   ഈ ചിത്രം മലയാളി പ്രേക്ഷകർക്കു മുന്നിൽ ഡിസംബർ 6ന് എത്തും.

   പൂർണമായും ദുബായിൽ ചിത്രീകരിക്കുന്ന മലയാള സിനിമ കൂടെയാണ്. കൂടാതെ സംവിധായകനും,നിർമ്മാതാക്കളും നായകനും നായികയും ഛായാഗ്രാഹകനും എല്ലാം പ്രവാസി മലയായികൾ തന്നെ. കൂടാതെ ഹോളിവുഡ് സിനിമയിൽ അഭിനയിച്ച സൂപ്പർ ഡോഗ് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. കുട്ടികൾക്കും കുടുംബത്തിനും ആസ്വദിച്ച് കാണാവുന്ന രീതിയിലാണ് ഈ ഡോഗ് മൂവി ഒരുക്കിയിട്ടുള്ളത്.

   മിഥുൻ രമേശ്, ദിവ്യ പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിർമൽ പാലാഴി, സുനിൽ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായർ, അഷ്‌റഫ്‌ പിലാക്കൽ, നിഷ മാത്യു. തുടങ്ങിയ താര നിര തന്നെയുണ്ട്. സംഗീതം: എം. ജയചന്ദ്രൻ, അരുൺ മുരളീധരൻ.

   First published:
   )}