• HOME
  • »
  • NEWS
  • »
  • film
  • »
  • ഇനി ഇടിക്കണോ? വേണ്ട കുട്ടാ ഉരുട്ടാം; മാസ്സ് ട്രെയ്‌ലറുമായി കൽക്കി

ഇനി ഇടിക്കണോ? വേണ്ട കുട്ടാ ഉരുട്ടാം; മാസ്സ് ട്രെയ്‌ലറുമായി കൽക്കി

Watch Kalki trailer | ഓഗസ്റ്റ് എട്ടിന് കൽക്കി തിയേറ്ററുകളിലെത്തും

കൽക്കി ട്രെയ്‌ലറിൽ ടൊവിനോ

കൽക്കി ട്രെയ്‌ലറിൽ ടൊവിനോ

  • Share this:
    മാസ്സ് ഡയലോഗുകളും തീപാറുന്ന സീനുകളുമായി തിയേറ്ററുകളിൽ എത്താൻ തയാറെടുക്കുന്ന ടൊവിനോ തോമസ് ചിത്രം കൽക്കിയുടെ ട്രെയ്‌ലർ പ്രേക്ഷക മുന്നിൽ. ഇൻസ്‌പെക്ടർ ബൽറാം എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഒരു പുത്തൻ ഭാഷ്യം എന്ന നിലയിൽ ആണ് കൽക്കി പ്രഖ്യാപന വേള മുതൽ തന്നെ. നെയിം പ്ലെയ്റ്റിൽ പേരിനു പകരം 'കെ' എന്ന അക്ഷരം മാത്രം എഴുതിയാണ് നായകൻ കൽക്കി അവതരിക്കുന്നത്. ഓഗസ്റ്റ് എട്ടിന് കൽക്കി തിയേറ്ററുകളിലെത്തും.

    പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രം സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. സോഷ്യൽ മീഡിയ വഴി പ്രചരിച്ച ടൊവിനോയുടെ പ്രത്യേക തരം മീശയുള്ള, താടിയില്ലാത്ത ലുക്ക് വൻ ഹിറ്റായിക്കഴിഞ്ഞു.



    കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് കൽക്കി. സെക്കന്റ് ഷോ, കൂതറ, തീവണ്ടി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാരത്തിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ്. രചന സുജിന്‍ സുജാതന്‍, പ്രവീണ്‍ പ്രഭാരം; ക്യാമറ ഗൗതം ശങ്കര്‍, എഡിറ്റര്‍ രഞ്ജിത്ത് കൂഴൂര്‍, വിതരണം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്. ജോ പോളിന്റെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം നൽകുന്നു.

    First published: