കാത്തിരുന്ന് കാത്തിരുന്ന് മധുര രാജ പ്രേക്ഷകർക്ക് മുന്നിൽ എത്തി. തകർപ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ മധുര രാജ ട്രെയ്‌ലറിൽ തനി നാടൻ ആക്ഷൻ ഹീറോയായി മമ്മൂട്ടി നിറഞ്ഞാടുന്നുണ്ട്. കൂടാതെ സണ്ണി ലിയോണിയുടെ നൃത്ത രംഗ ശകലം കൂടി ഇതിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് സണ്ണിയുടെ ആരാധകരെ നിരാശരാക്കാതിരിക്കില്ല. രാജയുടെ വരവ് വിളിച്ചോതുന്ന തരത്തിലെ വിഷ്വൽസാണ് ട്രൈലറിൽ. പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന രാജയെയാണ് പ്രേക്ഷകർക്കിവിടെ കാണാൻ കഴിയുക.
മലയാളത്തിൽ ഏറ്റവും കൂടുതൽ കളകഷൻ നേടിയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. തിരക്കഥ ഉദയകൃഷ്ണ. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കുന്നു. നെൽസൺ ഐപാണ് നിർമാണം. പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൊറിയോഗ്രാഫി. സംഗീതം ഗോപി സുന്ദർ.
നരേൻ, നെടുമുടി വേണു, ജഗപതി ബാബു, ജയ്, സലിം കുമാർ, അനുശ്രീ, അജു വർഗീസ്, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, സിദ്ധിഖ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി ഇറങ്ങുന്ന മധുര രാജ ഏപ്രിൽ 12ന് വിഷു റിലീസായി തിയേറ്ററുകളിലെത്തും. 2019 ലെ ആദ്യ മമ്മൂട്ടി ചിത്രമാണ് മധുര രാജ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.