• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഞാൻ ഒരു സാധാരണക്കാരനാ, ആഗ്രഹിച്ച ജീവിതവും കയ്യിൽകിട്ടിയ ജീവിതവുമായി താരതമ്യം ചെയ്താൽ തൃപ്തിയാവാൻ വല്യ പാടാ'

Watch Mammootty's Ganagandharvan trailer | ഗാനമേള കലാകാരന്റെ വേഷമാണ് മമ്മൂട്ടിക്ക്

news18-malayalam
Updated: September 7, 2019, 11:10 AM IST
'ഞാൻ ഒരു സാധാരണക്കാരനാ, ആഗ്രഹിച്ച ജീവിതവും കയ്യിൽകിട്ടിയ ജീവിതവുമായി താരതമ്യം ചെയ്താൽ തൃപ്തിയാവാൻ വല്യ പാടാ'
ഗാനഗന്ധർവ്വനിൽ മമ്മൂട്ടി
news18-malayalam
Updated: September 7, 2019, 11:10 AM IST
'ഞാൻ ഒരു സാധാരണക്കാരനാ, ആഗ്രഹിച്ച ജീവിതവും കയ്യിൽകിട്ടിയ ജീവിതവുമായി താരതമ്യം ചെയ്താൽ തൃപ്തിയാവാൻ വല്യ പാടാ'. മമ്മൂട്ടിയുടെ വാക്കുകളാണിത്. കുറേക്കൂടി വ്യക്തമാക്കിയാൽ കലാസദൻ ഉല്ലാസിന്റെ വാക്കുകൾ. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഗാനഗന്ധർവന്റെ ട്രെയ്‌ലറിലെ നായകൻറെ വാചകമാണിത്. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഗാനമേള കലാകാരന്റെ വേഷമാണ് മമ്മൂട്ടിക്ക്.

രമേഷ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.



ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവ്വന്റെ നിർമാണം ശ്രീലക്ഷ്മി , ശങ്കർ രാജ് , സൗമ്യ രമേഷ് എന്നിവർ ചേർന്നാണ്

കേരള പിറവി ദിനത്തിൽ തിയേറ്റർ വഴിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവർണ്ണത്തത്ത പുറത്തിറക്കി ഒരു വർഷം തികയുമ്പോഴാണ് അടുത്ത ചിത്രം സംവിധായൻ പ്രഖ്യാപിച്ചത്. ആദ്യ ചിത്രത്തിൽ ജയറാമും കുഞ്ചാക്കോ ബോബനുമായിരുന്നു നായകന്മാർ. വർണ്ണ തത്തകളെ വളർത്തുന്ന വ്യക്തിയായി വളരെ വ്യത്യസ്ത വേഷത്തിൽ ജയറാം എത്തിയ ചിത്രമായിരുന്നു ഇത്.

First published: September 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...