Money Heist | നയ്റോബി തെലുങ്കു സംസാരിക്കുമോ? ഈ വീഡിയോ കാണൂ

സാരിയുടുത്ത് പൊട്ട് തൊട്ട് തെലുങ്കു സംസാരിക്കുന്ന നയ്റോബി

News18 Malayalam | news18-malayalam
Updated: May 20, 2020, 12:20 PM IST
Money Heist | നയ്റോബി തെലുങ്കു സംസാരിക്കുമോ? ഈ വീഡിയോ കാണൂ
Alba Flores
  • Share this:
മണി ഹീസ്റ്റ് ആരാധകരോടാണ്, നിങ്ങളുടെ ഇഷ്ടതാരം നയ്റോബി ഇന്ത്യൻ ഭാഷ സംസാരിക്കുന്നത് കേട്ടോ? അതും തെലുങ്കു ഭാഷ! മണിമണിയായി തെലുങ്കു സംസാരിക്കുന്ന നയ്റോബിയെയാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്.

സംഗതി സത്യമാണ്, മണി ഹീസ്റ്റിൽ നയ്റോബിയായി എത്തിയ ആൽബ ഫ്ളോറസ് എന്ന സ്പാനിഷ് നടി മുൻപ് അഭിനയിച്ച സിനിമയിലെ രംഗമാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്.

2013 ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം വിസന്റ് ഫെറർ എന്ന സിനിമയിൽ തെലുങ്കു യുവതിയായാണ് ആൽബ എത്തുന്നത്. മണിഹീസ്റ്റിന്റേയും നയ്റോബിയുടേയും ഇന്ത്യയിലെ ആരാധകർക്ക് ഇതിൽ കൂടുതൽ എന്തുവേണം.
You may also like:എന്താണ് മുഖ്യമന്ത്രി പറഞ്ഞ കയിലു കുത്തി നടക്കൽ? [PHOTO]BREAKING | SSLC, + 2 പരീക്ഷകൾ മാറ്റി വെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് [NEWS]'ദൃശ്യം 2' വരുന്നു; ലോക്ക്ഡൗണിന് ശേഷം മോഹൻലാൽ വീണ്ടും ജോർജ് കുട്ടിയാകും [NEWS]
ആന്ധ്രപ്രദേശിലെ ഗ്രാമീണയായ സ്ത്രീയായാണ് ആൽബ ചിത്രത്തിൽ എത്തുന്നത്. സാരിയുടുത്ത് പൊട്ട് തൊട്ട് തെലുങ്കു സംസാരിക്കുന്ന നെയ്റോബി. ഷമീറ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ആൽബ അഭിനയിച്ചത്.


ഇന്ത്യയിൽ ട്രെന്റിങ് ആയ പത്ത് ഷോകളിൽ ഒന്നാണ് സ്പാനിഷ് സീരീസായ മണിഹീസ്റ്റ്. ലോക്ക്ഡൗണിന് പിന്നാലെ സീരീസിന്റെ നാലാം സീസണും കൂടി പുറത്തിറങ്ങിയതോടെ നെറ്റ്ഫ്ലിക്സിലെ ഏറ്റവും റേറ്റിങ്ങുള്ള സീരീസായി മണിഹീസ്റ്റ് മാറി.


First published: May 20, 2020, 12:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading