കോമഡിയുണ്ട്, റൊമാൻസുണ്ട്, ത്രില്ലുണ്ട്, ഇതൊക്കെയും കോർത്തിണക്കി 'മുന്തിരി മൊഞ്ചൻ' ട്രെയ്‌ലർ പുറത്തിറങ്ങി.
നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി സിനിമയാണ് 'മുന്തിരി മൊഞ്ചന്‍'.
വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ഡിസംബർ ആറാണ് റിലീസ് തിയതി. ബോളിവുഡിലെ പ്രമുഖതാരം കൈരാവി തക്കറും ഈ ചിത്രത്തില്‍ നായികയ്ക്ക് തുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
'ഒരു തവള പറഞ്ഞ കഥ' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരിമൊഞ്ചന്‍. ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണന്‍) ദീപികയും (കൈരാവി തക്കര്‍). വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്നങ്ങളിലേക്ക് വഴിമാറുകയാണ്.
ഇവര്‍ക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക് ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന പെണ്‍കുട്ടിയാണ് ഇമ രാജീവ് (ഗോപിക അനില്‍) രസകരമായ ഇവരുടെ സൗഹൃദമുഹൂര്‍ത്തങ്ങള്‍ ഗൗരവമായ ചില വിഷയങ്ങള്‍ക്ക് വഴിമാറുന്നതാണ് മുന്തിരിമൊഞ്ചന്‍റെ ഇതിവൃത്തം. ചിത്രം ഒരു കളർഫുൾ എന്റെർറ്റൈനെർ ആണെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.
ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, കെ.എസ്.ചിത്ര, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍,ശ്രേയ ജയദീപ്,സുധാമയി നമ്പ്യാര്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. സംഗീതഞ്ജന്‍ കൂടിയായ സംവിധായന്‍ വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്‍റെ സംഗീതസംവിധാനം ഒരുക്കിയിട്ടുള്ളത്. മൂവി ഫാക്ടറിയാണ് വിതരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.