നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ജാനകി'യുടെ ഓറഞ്ച് ട്രെയ്‌ലർ പുറത്തിറങ്ങി

  'ജാനകി'യുടെ ഓറഞ്ച് ട്രെയ്‌ലർ പുറത്തിറങ്ങി

  • Share this:
   കായംകുളം കൊച്ചുണ്ണിയിൽ ജാനകിയായെത്തി മലയാളികളുടെ മനം കവർന്ന പ്രിയ ആനന്ദിന്റെ പുതിയ കന്നഡ ചിത്രം ഓറഞ്ചിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. കൊച്ചുണ്ണിക്ക്‌ ശേഷം പുറത്തു വരുന്ന പ്രിയയുടെ ആദ്യ കന്നഡ ചിത്രമാണിത്. പ്രശാന്ത് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോൾഡൻ സ്റ്റാർ ഗണേശാവും പ്രിയയുടെ നായകൻ. നിമ്മ സിനിമയാണ് നിർമ്മാണം. എസ്.എസ്. തമൻ സംഗീതം ചെയ്തിരിക്കുന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്യുന്നത് സന്തോഷ് റായ് പാതേജ.   തമിഴ് നാട് സ്വദേശിയായ പ്രിയയെ മലയാളികൾ പരിചയപ്പെടുന്നത് എസ്‌റയിലെ നായിക വേഷത്തോടെയാണ്. അരങ്ങേറ്റ ചിത്രത്തിൽ പൃഥ്വിരാജായിരുന്നു നായകൻ. പ്രിയ എന്ന് തന്നെയായിരുന്നു കഥാപാത്രത്തിന്റെ പേരും. ശേഷം കായംകുളം കൊച്ചുണ്ണി പോലൊരു വമ്പൻ ചിത്രത്തിലെ നായിക വേഷം പ്രിയയെ തേടിയെത്തുകയായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ വീണ്ടും പ്രിയ ആനന്ദ് മലയാളത്തിലെത്തും. ദിലീപ് നായകനാവുന്ന കോടതി സമക്ഷം ബാലൻ വക്കീലിൽ ബെറ്റിയെന്ന പ്രധാന സ്ത്രീ കഥാപാത്രങ്ങളിൽ ഒരാൾ പ്രിയയാണ്.

   കൂടുതലും തമിഴ് സിനിമയിൽ സജീവമായ പ്രിയ, അന്യ ഭാഷകളായ തെലുങ്കിലും കന്നടയിലും വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജന്മം കൊണ്ടും പാതി ആന്ധ്രാക്കാരിയാണ് പ്രിയ. തമിഴിലെ എൽ.കെ.ജി.യാണ് പ്രിയ നായികയാവുന്ന മറ്റൊരു ചിത്രം.

   First published:
   )}