ഇക്കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വിവാഹിതനായ ചലച്ചിത്ര താരം സെന്തിൽ കൃഷ്ണയുടെ വിവാഹ വീഡിയോ പുറത്തിറങ്ങി. അമ്പലത്തിന് പുറത്ത് അഖിലക്ക് വരണമാല്യം ചാർത്തി ചുറ്റുംകൂടിയ ആരാധക വൃന്ദത്തിനൊപ്പം സന്തോഷത്തോടെ സെൽഫിക്ക് പോസ് ചെയ്യുന്ന സെന്തിലിനെ ഈ വിഡിയോയിൽ കാണാം. വിവാഹ സദ്യക്ക് വധൂവരന്മാർ പരസ്പരം സദ്യ ഊട്ടുന്ന രസകരമായ രംഗവും കല്യാണ വിഡിയോയിൽ ഉണ്ട്. കോഴിക്കോട് സ്വദേശിയാണ് അഖില.
കലാഭവൻ മണിയുടെ ജീവിതം പ്രമേയമാക്കിയ 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന വിനയൻ ചിത്രത്തിൽ നായക വേഷം ചെയ്തത് സെന്തിൽ ആണ്. ശേഷം കഥാനായകന്റെ പേരായ രാജാമണി എന്ന പേരിലാണ് സെന്തിലിനെ പലരും വിശേഷിപ്പിച്ചിരുന്നത്. ടെലിവിഷൻ, സീരിയൽ രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നു വന്ന താരമാണ് സെന്തിൽ. അടുത്തിടെ പുറത്തിറങ്ങിയ 'വൈറസ്' എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.