HOME /NEWS /Film / Kaduva | ഏറ്റുപാടിക്കോ, പാലാ പള്ളി തിരുപ്പള്ളി... 'കടുവ'യിലെ വീഡിയോ ഗാനം ഇതാ എത്തി

Kaduva | ഏറ്റുപാടിക്കോ, പാലാ പള്ളി തിരുപ്പള്ളി... 'കടുവ'യിലെ വീഡിയോ ഗാനം ഇതാ എത്തി

കടുവ

കടുവ

പൃഥ്വിരാജ് നായകനും വിവേക് ഒബ്‌റോയ് പ്രതിനായകനുമായ ചിത്രം ജൂലൈ ഏഴിന് റിലീസ് ചെയ്യുന്നു

  • Share this:

    പാലാക്കാർക്ക് ഇനി ഒരു പാട്ടിന്റെ കുറവ് വേണ്ട. കടുവയിൽ (Kaduva) നിന്നും നല്ല അസ്സല് പാലാ പള്ളി പാട്ട് എത്തിയിരിക്കുന്നു. പൃഥ്വിരാജ് (Prithviraj) നായകനും വിവേക് ഒബ്‌റോയ് (Vivek Oberoi) പ്രതിനായകനുമായ ചിത്രം ജൂലൈ ഏഴിന് റിലീസ് ചെയ്യുന്നു. ആലാപനം: അതുൽ നറുകര, വരികൾ: സന്തോഷ് വർമ്മ, ശ്രീഹരി തറയിൽ, കോറസ്: ടീം സോൾ ഓഫ് ഫോക്ക്, ഒറിജിനൽ ഗാനം: സോൾ ഓഫ് ഫോക്ക്, സംഗീത സംവിധാനം: ജേക്സ് ബിജോയ്. പാൽവർണ്ണ കുതിരമേൽ... എന്നാരംഭിക്കുന്ന ഗാനമാണ് ഇതിനു മുൻപ് റിലീസ് ചെയ്തത്.

    കേരളത്തിലെ ഒരു ഹൈറേഞ്ച് ഏരിയയിൽ സ്ഥിരതാമസമാക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന വ്യവസായിയുടെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കുറുവച്ചൻ അഥവാ കുര്യൻ താമസിക്കുന്ന മേഖലയിൽ ചുമതലയേൽക്കുന്ന ഒരു ഉന്നത പോലീസുകാരനുമായി കൊമ്പുകോർക്കുമ്പോൾ തുടങ്ങുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ പോരാട്ടങ്ങളാണ് ഇതിവൃത്തം. വിവേക് ഒബ്‌റോയ് ആണ് പോലീസുകാരന്റെ വേഷത്തിലെത്തുക.

    പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിച്ച കടുവയിലെ രണ്ട് കേന്ദ്ര കഥാപാത്രങ്ങൾ തമ്മിലുള്ള ശത്രുതയാണ് ഒരു മിനിറ്റ് ടീസറിൽ കാണിക്കുന്നത്. കനൽ കണ്ണനും മാഫിയ ശശിയും ചേർന്ന് സംവിധാനം ചെയ്ത സംഘട്ടനരംഗങ്ങൾ ഇതിൽ നിറഞ്ഞുനിൽക്കുന്നു. 1990 സ്റ്റൈലിലെ സംഘട്ടന രംഗങ്ങളാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

    അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ പ്രൊജക്ടിന് ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ജിനു വി. എബ്രഹാം തിരക്കഥയെഴുതിയ കടുവയുടെ സംഗീതസംവിധാനവും കലാസംവിധാനവും യഥാക്രമം ജേക്സ് ബിജോയും മോഹൻദാസും നിർവഹിച്ചിരിക്കുന്നു.

    ജെയിംസ് ഏലിയാസ് മഞ്ഞിലേടത്ത്, സംയുക്ത മേനോൻ, സീമ, ജനാർദനൻ, പ്രിയങ്ക നായർ, സുദേവ് ​​നായർ, അജു വർഗീസ്, ദിലീഷ് പോത്തൻ എന്നിവരും കടുവയിൽ പ്രധാന കഥാപാത്രങ്ങളായി കാണാം.

    കല: മോഹൻദാസ്, VFX : കോക്കനട്ട് ബഞ്ച്, സംഗീതം: ജേക്സ് ബിജോയ്, ലൈൻ പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - നവീൻ പി. തോമസ്, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യശോധരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനീഷ് ഭാർഗവൻ, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ., വേഷം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, സംഘട്ടനം: കനൽ കണ്ണൻ, മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: മനോജ് എൻ., സ്റ്റിൽസ്: സിനത്ത് സേവിയർ, പബ്ലിസിറ്റി ഡിസൈനുകൾ: ആനന്ദ് രാജേന്ദ്രൻ, പ്രമോഷൻ കൺസൾട്ടന്റ്: വിപിൻ കുമാർ, മാർക്കറ്റിംഗ്: പൊഫാക്ഷിയോ.

    First published:

    Tags: Kaduva, Kaduva movie, Kaduvakkunnel Kuruvachan, Prithviraj