നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • പഞ്ച് ഡയലോഗ് മാത്രമല്ല, ഇടിക്കൂട്ടിലെ പഞ്ചുമായി പൃഥ്വിരാജ് എത്തുന്നു

    പഞ്ച് ഡയലോഗ് മാത്രമല്ല, ഇടിക്കൂട്ടിലെ പഞ്ചുമായി പൃഥ്വിരാജ് എത്തുന്നു

    Watch the making video of Driving License movie | ഇടിക്കൂട്ടിൽ ബലപരീക്ഷണം നടത്തുന്ന പൃഥ്വിരാജ്

    ഡ്രൈവിംഗ് ലൈസൻസ് മേക്കിങ് വിഡിയോയിൽ നിന്നും

    ഡ്രൈവിംഗ് ലൈസൻസ് മേക്കിങ് വിഡിയോയിൽ നിന്നും

    • Share this:
      പൃഥ്വിരാജ് ചിത്രങ്ങളിൽ ഇനി പഞ്ച് ഡയലോഗ് മാത്രമല്ല, മുഷ്‌ടി ചുരുട്ടി ഒരു കിടിലൻ പഞ്ച് കൊടുക്കുന്ന പൃഥ്വിയെയും കാണാം. പുതിയ ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ മേക്കിങ് വീഡിയോയിലാണ് ഇടിക്കൂട്ടിൽ ബലപരീക്ഷണം നടത്തുന്ന പൃഥ്വിരാജിനെ കാണാവുന്നത്.

      പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

      പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ സിനിമയുടെ നിർമ്മാണം. പൃഥ്വിയുടെ ഭാര്യ സുപ്രിയയും സഹ നിർമ്മാതാവാണ്. സംവിധായകൻ ലാലിൻറെ മകൻ ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് ഒരു പ്രധാന താരം. ഡിസംബർ 20ന് ഡ്രൈവിംഗ് ലൈസൻസ് തിയേറ്ററിലെത്തും.

      First published:
      )}