നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ആക്ഷൻ ഹീറോ പോലീസ് ഓഫീസറായി ടൊവിനോ തോമസ്; കൽക്കി മേക്കിങ് വീഡിയോ ഇറങ്ങി

  ആക്ഷൻ ഹീറോ പോലീസ് ഓഫീസറായി ടൊവിനോ തോമസ്; കൽക്കി മേക്കിങ് വീഡിയോ ഇറങ്ങി

  Watch the making video of Tovino Thomas movie Kalki | ടൊവിനോയുടെ അടുത്ത ചിത്രം കൽക്കിയാണ്

  കൽക്കിയിൽ ടൊവിനോ തോമസ്

  കൽക്കിയിൽ ടൊവിനോ തോമസ്

  • Share this:
   ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൽക്കിയുടെ ആദ്യ മേക്കിങ് വീഡിയോ പുറത്തിറങ്ങി. കയ്യിൽ ഒരു ഈർച്ച വാളുമായി ആക്ഷൻ മോഡിൽ നടന്നു നീങ്ങുന്ന നായകനാണ് വിഡിയോയിൽ. അടുത്തിടെ മൂന്നു ചിത്രങ്ങൾ ഒന്നിന് പിറകെ ഒന്നായി തിയേറ്ററിൽ റിലീസ് ആയ ടൊവിനോയുടെ അടുത്ത ചിത്രം കൽക്കിയാണ്. മമ്മൂട്ടി അവതരിപ്പിച്ച് അവിസ്മരണീയമാക്കിയ ഇൻസ്‌പെക്ടർ ബൽറാമിന്റെ തരത്തിലെ റോളാണ് ഇതിൽ ടൊവിനോ കൈകാര്യം ചെയ്യുന്നത്.   പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രം സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. ഇതിനോടകം സോഷ്യൽ മീഡിയ വഴി പ്രചരിച്ച ടൊവിനോയുടെ പ്രത്യേക തരം മീശയുള്ള, താടിയില്ലാത്ത ലുക് വൻ ഹിറ്റായിക്കഴിഞ്ഞു.

   കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് കൽക്കി. സെക്കന്റ് ഷോ, കൂതറ, തീവണ്ടി എന്നി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാരത്തിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ്. രചന സുജിന്‍ സുജാതന്‍, പ്രവീണ്‍ പ്രഭാരം; ക്യാമറ ഗൗതം ശങ്കര്‍, എഡിറ്റര്‍ രഞ്ജിത്ത് കൂഴൂര്‍, വിതരണം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്. ചിത്രം ഓഗസ്റ്റ് മാസം പുറത്തു വരും.

   First published:
   )}