• HOME
  • »
  • NEWS
  • »
  • film
  • »
  • 'എന്റപ്പന് സ്വന്തമായി ഒരു ബൈക്കുപോലുമില്ല'; ജീവിത ഗന്ധിയായ വാക്കുകളുമായി രജിഷ വിജയന്റെ ഫൈനൽസ് ടീസർ

'എന്റപ്പന് സ്വന്തമായി ഒരു ബൈക്കുപോലുമില്ല'; ജീവിത ഗന്ധിയായ വാക്കുകളുമായി രജിഷ വിജയന്റെ ഫൈനൽസ് ടീസർ

Watch the second teaser of Rajisha Vijayan movie Finals | ആലീസ് എന്ന സൈക്ലിംഗ് താരം തന്റെ ജീവിതാനുഭവം പറയുന്ന രംഗമാണ്

  • Last Updated :
  • Share this:
    ജീവിത സ്പർശിയായ വാക്കുകളാണ് ഫൈനൽസിലെ രജിഷ വിജയൻ കഥാപാത്രം പറയുന്നത്. ആലീസ് എന്ന സൈക്ലിംഗ് താരം തന്റെ ജീവിതാനുഭവം പറയുന്ന രംഗമാണ് ചിത്രത്തിന്റെ രണ്ടാമത് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാറോ ബൈക്കോ പോലും സ്വന്തമായിട്ടില്ലാത്ത കുടുംബങ്ങളിൽ ഒന്നാണ് തന്റേതെന്നും, കിട്ടിയ കാശിനു അപ്പൻ വാങ്ങി തന്നത് സൈക്കിൾ ആണെന്നും ഒരു വേദിയിൽ വച്ച് തുറന്നു പറയുന്ന ഹൃദയ സ്പർശിയായ ടീസർ ആണിത്.

    രജിഷയുടെ അച്ഛനായെത്തുന്നത് സുരാജ് വെഞ്ഞാറമൂടാണ്. സെപ്റ്റംബർ ആറിന് ചിത്രം തിയേറ്ററിലെത്തും. ആലീസ് എന്ന അന്താരാഷ്ട്ര സൈക്ലിംഗ് താരത്തിന്റെ വേഷമാണ് രജിഷക്ക്. ഏപ്രിൽ 24ന് ഷൂട്ടിങ്ങിനിടെ രജിഷക്ക് വീണു പരിക്കേറ്റിരുന്നു. തുടർന്ന് മൂന്നു ദിവസത്തെ വിശ്രമം വേണ്ടി വന്നു. കട്ടപ്പന നിർമൽ സിറ്റിയിൽ സൈക്ലിംഗ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ ആയിരുന്നു അപകടം. പരിക്ക് സാരമല്ലാത്തതിനാൽ രജിഷക്ക് വീണ്ടും സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞു. ഓണത്തിനെത്തുന്ന ഒരേയൊരു സ്ത്രീ കഥാപാത്ര കേന്ദ്രീകൃത ചിത്രമാണ് രജിഷയുടെ ഫൈനൽസ്.



    പി.ആർ. അരുണാണ് ഫൈനൽസിന്റെ സംവിധാനം. നിരഞ്ജ് മണിയൻപിള്ള, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, സോന നായർ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. നിർമ്മാണം മണിയൻപിള്ള രാജു പ്രൊഡക്ഷൻസ്.

    First published: