• HOME
  • »
  • NEWS
  • »
  • film
  • »
  • Vijayanand teaser | കന്നഡ ചിത്രം 'വിജയാനന്ദ്' മലയാളം ടീസർ പുറത്തിറങ്ങി

Vijayanand teaser | കന്നഡ ചിത്രം 'വിജയാനന്ദ്' മലയാളം ടീസർ പുറത്തിറങ്ങി

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും

വിജയാനന്ദ്

വിജയാനന്ദ്

  • Last Updated :
  • Share this:
    വി ആർ എൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ വി ആർ എൽ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി അവതരിപ്പിക്കുന്ന ചിത്രമാണ് 'വിജയാനന്ദ്'. വ്യവസായിയായ വിജയ് ശങ്കേശ്വരിന്റെ ജീവിതകഥയാണ് 'വിജയാനന്ദ്'. ലോജിസ്റ്റിക്‌സ്, മീഡിയ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വി ആർ എൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ.ആനന്ദ് ശങ്കേശ്വർ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടന്നു വരുന്ന ചിത്രം കൂടിയാണിത്.

    വി ആർ എൽ ഫിലിം പ്രൊഡക്ഷൻസിന്റെ നിന്നുള്ള ആദ്യത്തെ ഔദ്യോഗിക, വാണിജ്യ ബയോപിക് ആയിരിക്കും 'വിജയാനന്ദ്'. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്കും 'വിജയാനന്ദ്' അവതരിപ്പിക്കും. 'ട്രങ്ക്' എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട റിഷിക ശർമ്മ സംവിധാനം ചെയ്യുന്ന 'വിജയാനന്ദ്' എന്ന ചിത്രത്തിന്റെ ആദ്യ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.

    'ട്രങ്ക്' എന്ന ചിത്രത്തിലെ നായകനായ നിഹാലാണ് ഈ ചിത്രത്തിൽ വിജയ് ആയി അഭിനയിക്കുന്നത്. ഈ ജീവചരിത്ര ചിത്രത്തിൽ ശങ്കേശ്വർ. അനന്ത് നാഗ്, വിനയ പ്രസാദ്, വി രവിചന്ദ്രൻ, പ്രകാശ് ബെലവാടി, അനീഷ് കുരുവിള, സിരി പ്രഹ്ലാദ്, ഭരത് ബൊപ്പണ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗോപി സുന്ദർ ഈ ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നു.

    സംഭാഷണം- രഘു നടുവിൽ, സ്റ്റണ്ട്- രവി വർമ്മ, ഛായാഗ്രഹണം- കീർത്തൻ പൂജാരി, ഛായാഗ്രഹണം, നൃത്തസംവിധാനം- ഇമ്രാൻ സർധാരിയ, എഡിറ്റർ- ഹേമന്ത് കുമാർ, പ്രകാശ് ഗോകക്ക്,മേക്കപ്പ് ആന്റ് സ്‌റ്റൈലിംഗ് ആർട്ടിസ്റ്റായി ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. പി.ആർ.ഒ. - എ.എസ്. ദിനേശ്, ശബരി.



    Also read: സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    പാപ്പന്റെ (Paappan) വൻ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടെ (Suresh Gopi) ഏറ്റവും പുതിയ ചിത്രമായ 'മേ ഹൂം മൂസ'യുടെ (Mei Hoom Moosa) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേ ഹൂം മൂസ'.

    സൈജു കുറുപ്പ്, ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, കണ്ണൻ സാഗർ, ശരൺ, അശ്വനി, ജിജിന, സ്രിന്ദ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

    കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ഡൽഹി, ജയ്പ്പൂർ, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

    വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കോടെ ഒരുക്കുന്ന 'മേ ഹും മൂസ' ഒരു പാൻ ഇന്ത്യൻ സിനിമയാണ്. ആയിരത്തിത്തൊള്ളായിരത്തിൽ തുടങ്ങി, 2019 കാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.
    Published by:user_57
    First published: