• HOME
  • »
  • NEWS
  • »
  • film
  • »
  • Shalamon teaser | അപ്പനെ അനുസ്മരിക്കുന്ന ശലമോനും മമ്മിയും; വിഷ്ണു ഉണ്ണികൃഷ്ണന്റെ 'ശലമോൻ' ടീസർ

Shalamon teaser | അപ്പനെ അനുസ്മരിക്കുന്ന ശലമോനും മമ്മിയും; വിഷ്ണു ഉണ്ണികൃഷ്ണന്റെ 'ശലമോൻ' ടീസർ

ചെല്ലാനത്തെ ഒരു കുടുംബത്തിലെ മൂന്ന് ചേട്ടന്മാരുടെയും അവരുടെ അനുജൻ ശലമോന്റെയും മമ്മിയുടെയും ജീവിതം പറയുന്ന ചിത്രം

ശലമോൻ

ശലമോൻ

  • Share this:

    വിഷ്‌ണു ഉണ്ണികൃഷ്ണനെ (Vishnu Unnikrishnan) നായകനാക്കി നവാഗതനായ ജിതിൻ പത്മനാഭൻ സംവിധാനം ചെയ്യുന്ന ‘ശലമോൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ശലമോനും മമ്മിയും തമ്മിൽ ശലമോന്റെ അപ്പനെ അനുസ്മരിക്കുന്ന രസകരമായ രംഗം ടീസറിൽ കാണാവുന്നതാണ്.

    നിസ്സാം ഗൗസ്‌ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ചായഗ്രഹണം പാപ്പിനു നിർവഹിക്കുന്നു. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം, പെപ്പർകോൺ സ്റ്റുഡിയോസിനു വേണ്ടി നോബിൾ ജോസാണ് നിർമ്മിക്കുന്നത്. ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ എന്ന ചിത്രത്തിന് ശേഷം പെപ്പർകോൺ സ്റ്റുഡിയോസുമായി ചേർന്ന് വിഷ്ണു ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്, കൊ പ്രൊഡ്യുസർ സുജിത് ജെ. നായർ & ഷാജി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ- ബാദുഷ എൻ.എം.

    Also read: RRR ബോളിവുഡ് ചിത്രമല്ല, അതൊരു തെലുങ്കു ചിത്രം: സംവിധായകന്‍ എസ്.എസ് രാജമൗലി

    വിഷ്ണു ഉണ്ണികൃഷ്ണനു പുറമെ ദിലീഷ് പോത്തൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, അൽത്താഫ് സലിം, ആദിൽ ഇബ്രാഹിം, വിശാഖ് നായർ, സമ്പത്ത് റാം, ബിറ്റോ ഡേവിസ്, പൗളി വത്സൻ, സൗമ്യ മേനോൻ, അഞ്ജലി നായർ, ബോബൻ സാമൂവൽ, സോഹൻ സീനുലാൽ, ബിനോയ്‌ നമ്പാല, സൂരജ് പോപ്സ്, പരീക്കുട്ടി, അൻസൽ പള്ളുരുത്തി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

    ചെല്ലാനത്തെ ഒരു കുടുംബത്തിലെ മൂന്ന് ചേട്ടന്മാരുടെയും അവരുടെ അനുജൻ ശലമോന്റെയും മമ്മിയുടെയും ജീവിതം പറയുന്ന ചിത്രം, ചെല്ലാനത്തിന് പുറത്തുള്ള ജീവിതം തേടിപ്പോകുന്ന ശലമോന്റെ യാത്രയും തുടർന്ന് ഇവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന രസകരമായ മാറ്റങ്ങളുമാണ് നർമ്മത്തിന്റെ മേമ്പൊടിയോടെ ചിത്രം അവതരിപ്പിക്കുന്നത്.

    ബി.കെ. ഹരിനാരായണൻ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് സംഗീതം നൽകുന്നത് ഗോകുൽ ഹർഷനാണ്. വിനീത് ശ്രീനിവാസൻ, സൂരജ് സന്തോഷ്‌ തുടങ്ങിയവർ പാടിയ ചിത്രത്തിന്റെ പശ്ചാത്തല സംഗിതം ആനന്ത് മധുസൂദനൻ നിർവഹിക്കുന്നു.

    പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത്, എഡിറ്റിംഗ്- റിയാസ് കെ. ബദർ, ആർട്ട്- സജീഷ് താമരശ്ശേരി, മേക്കപ്പ്- മനു മോഹൻ, കോസ്റ്റിയൂം- ആരതി ഗോപാൽ, ചീഫ് അസ്സോസിയേറ്റ്- അനീവ് സുകുമാർ.

    റൺ രവിയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. സൗണ്ട് ഡിസൈൻ- ഡാൻ ജോസ്, കളറിങ്- ലിജു പ്രഭാകർ, സ്റ്റിൽസ്- അജി മസ്കറ്റ് & പബ്ലിസിറ്റി ഡിസൈൻസ്- ആർട്ടോകാർപസ്. പി.ആർ.ഒ. – മഞ്ജു ഗോപിനാഥ്.

    കൊടുങ്ങല്ലൂരും എറണാകുളത്തുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഡ്രീം ബിഗ് ഫിലംസ് ചിത്രം വിതരണത്തിനെത്തിക്കും.

    Summary: For his upcoming film, Shalamon, actor Vishnu Unnikrishnan has teamed up with the makers of Krishnankutty Panithudangi. There is a new teaser for the movie that features a sequence he has with Pauly Valsan

    Published by:user_57
    First published: