• HOME
  • »
  • NEWS
  • »
  • film
  • »
  • Enthada Saji | വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന 'എന്താടാ സജി' ടീസർ

Enthada Saji | വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന 'എന്താടാ സജി' ടീസർ

നിവേദ തോമസ് നായിക

എന്താടാ സജി

എന്താടാ സജി

  • Share this:

    ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ‘എന്താടാ സജി’ (Enthada Saji) ആദ്യ ടീസർ പുറത്തിറങ്ങി. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. നിവേദ തോമസ് നായികയായി എത്തുന്നു ചിത്രം ഒരു ഫാമിലി കോമഡി എന്റർടെയ്നറാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും, ജയസൂര്യയും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇരുവരും ഒന്നിച്ച നിരവധി മികച്ച ചിത്രങ്ങൾ മലയാള സിനിമയിലുണ്ട്.

    എന്താടാ സജിക്ക് വേണ്ടി വില്യം ഫ്രാൻസിസ് സംഗീത സംവിധാനം നിർവഹിക്കുന്നു. ക്യാമറ- ജിത്തു ദാമോദർ, കോ-പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, എഡിറ്റിംഗ്- രതീഷ് രാജ്, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്‌കോർ- ജേക്സ് ബിജോയ്, എസ്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ- നവീൻ പി. തോമസ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റും ഡിസൈനർ- സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് കൊടുങ്ങലൂർ, ആർട്ട് ഡയറക്ടർ- ഷിജി പട്ടണം, ത്രിൽ- ബില്ല ജഗൻ, വിഎഫ്എക്‌സ്- Meraki, അസോസിയേറ്റ് ഡയറക്ടർ- മനീഷ് ഭാർഗവൻ, പ്രവീണ് വിജയ്, അഡ്മിനിസ്‌ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ, സ്റ്റിൽ- പ്രേം ലാൽ, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിങ് -ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യുറ, പി.ആർ.ഒ. – മഞ്ജു ഗോപിനാഥ്.

    Summary: Watch the teaser of the movie Enthada Saji marking the reunion of Kunchacko Boban and Jayasurya

    Published by:user_57
    First published: