• HOME
  • »
  • NEWS
  • »
  • film
  • »
  • മോഹൻലാലിന്റെ മെഗാ മാർഗം കളിയുമായി ഇട്ടിമാണിയുടെ ട്രെയ്‌ലർ

മോഹൻലാലിന്റെ മെഗാ മാർഗം കളിയുമായി ഇട്ടിമാണിയുടെ ട്രെയ്‌ലർ

Watch the trailer of Ittimani Made in China | ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ട്രെയ്‌ലർ കാണാം

  • Share this:
    കാത്തിരുന്ന ആ രംഗം ഇങ്ങെത്തി. നീണ്ട ഇടവേളയ്ക്കു ശേഷം തൃശൂർ ഭാഷ പറഞ്ഞു കൊണ്ട് മോഹൻലാൽ എത്തുന്ന 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മോഹൻലാലും സംഘവും ചേർന്ന് മാർഗം കളി ചെയ്യുന്ന രംഗം അടങ്ങുന്ന ട്രെയ്‌ലർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

    ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27ാമത്തെ പ്രൊജക്റ്റ് ആണ്.



    'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', 'വെള്ളിമൂങ്ങ', 'ചാര്‍ലി' തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് 'ഇട്ടിമാണി'. കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക.

    എം പത്മകുമാര്‍ സംവിധാനം ചെയ്ത 'കനലി'നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് 'ഇട്ടിമാണി'യില്‍. നേരത്തെ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം മോഹന്‍ലാല്‍ തന്നെ പുറത്ത് വിട്ടിരുന്നു. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രമായിരുന്നു അത്. മോഹന്‍ലാലിനൊപ്പം തമിഴ് നടി രാധികാ ശരത്കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    First published: