നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'പെണ്ണിനെ പെണ്ണ് തന്നെ കാക്കേണ്ട കാലമാണിത്'

    'പെണ്ണിനെ പെണ്ണ് തന്നെ കാക്കേണ്ട കാലമാണിത്'

    Watch Ulta movie trailer | ചിന്തയുമായി ഗോകുൽ സുരേഷ് ചിത്രം ഉൾട്ട

    ട്രെയ്‌ലറിൽ നിന്നും

    ട്രെയ്‌ലറിൽ നിന്നും

    • Share this:
      തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉൾട്ടയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യുമർ സിനിമയാണ് 'ഉൾട്ട'. സുരേഷ് പൊതുവാൾ തിരക്കഥയെഴുതുന്ന എട്ടാമത്തെ സിനിമയാണിത്.

      സിപ്പി ക്രീയേറ്റീവ് വർക്‌സിന്റെ ബാനറിൽ, ഡോ.സുഭാഷ് സിപ്പിയാണ് ചിത്രം നിർമ്മിക്കുന്നത്. ഗോകുൽ സുരേഷാണ് നായകൻ. അനുശ്രീ, പ്രയാഗ മാർട്ടിൻ എന്നിവർ നായികമാരായെത്തുന്നു. രമേഷ് പിഷാരടി, രഞ്ജി പണിക്കർ, ശാന്തികൃഷ്ണ, കെ.പി. എ.സി. ലളിത, സേതുലക്ഷ്മി, തെസ്നിഖാൻ, രചന നാരായണൻകുട്ടി, ആര്യ, മഞ്ജു സുനിച്ചൻ , കോട്ടയംപ്രദീപ്‌, ജാഫർ ഇടുക്കി, സിനോജ് വർഗീസ്, സുബീഷ് സുധി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

      ക്യാമറ-പ്രകാശ് വേലായുധ൯, എഡിറ്റ൪- ഷമീർ മുഹമ്മദ്‌, കല-ഇന്ദുലാൽ കാവീട്, ധന്യ ബാലകൃഷ്ണൻ; വസ്ത്രാലങ്കാരം- ധന്യ ബാലക്യഷ്ണ൯, ആക്ഷ൯- സുപ്രീം സുന്ദ൪; നൃത്തം- ദിനേഷ് കുമാർ; സൗണ്ട് ഡിസൈനർ- രംഗനാഥ് രവി, ഗാനരചന- ബി.കെ.ഹരിനാരായണ൯, അജോയ്ചന്ദ്ര൯. സംഗീതം - ഗോപി സുന്ദ൪, സുദ൪ശ൯; പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി. പി ആർ ഒ- എ.എസ്.ദിനേശ്.



      First published: