• HOME
  • »
  • NEWS
  • »
  • film
  • »
  • വീണ്ടും സിനിമാ മേഖലയിൽ #മീ ടൂ ആരോപണം ഉയർന്ന സാഹചര്യത്തിൽ WCC രംഗത്ത്

വീണ്ടും സിനിമാ മേഖലയിൽ #മീ ടൂ ആരോപണം ഉയർന്ന സാഹചര്യത്തിൽ WCC രംഗത്ത്

WCC is back after another #MeToo allegation in Malayalam film industry | നടപടി വേണമെന്ന തങ്ങളുടെ ആവശ്യം കൂടുതൽ ശക്തിയായി ഉന്നയിക്കുകയാണ് WCC

WCC

WCC

  • Share this:
    മാസങ്ങൾക്കു ശേഷം മലയാള സിനിമാ മേഖലയിൽ മറ്റൊരു #മീ ടൂ ആരോപണം ഉയർന്ന സാഹചര്യത്തിൽ സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമെൻ ഇൻ സിനിമ കളക്ട്ടീവ് (WCC) രംഗത്ത്. ഒരു ഫേസ്ബുക് പോസ്റ്റ് വഴി നടപടി വേണമെന്ന തങ്ങളുടെ ആവശ്യം കൂടുതൽ ശക്തിയായി ഉന്നയിക്കുകയാണ് WCC. വർഷങ്ങൾക്ക് മുൻപ് നടൻ തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം.

    ഒരു സിനിമയുടെ പ്രദർശന വേളയിൽ ആയിരുന്നു മോശം പെരുമാറ്റം എന്നും ഫേസ്ബുക് പോസ്റ്റിൽ ഇവർ പരാമർശിക്കുന്നു. ഒരു മുതിർന്ന നടിക്കൊപ്പം നടൻ 2018 ഒക്ടോബറിൽ നടത്തിയ പ്രസ് മീറ്റിന്റെ വിഡിയോക്കൊപ്പമായിരുന്നു പോസ്റ്റ്. മുൻപ് സംവിധായകൻ രാജേഷ് ടച്ച്റിവറിനുമെതിരെ മീ ടൂ പരാമർശവുമായി ഇവർ എത്തിയിരുന്നു. WCCയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ.



    വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായതകൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ.

    എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാർഗ്ഗ നിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു!

    #Avalkkoppam #അവൾക്കൊപ്പം

    First published: