ബെംഗളുരു: വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് വിലക്ക് പ്രഖ്യാപിച്ച് കർണാടക കോടതി. 'വീരപ്പൻ: ഹങ്കർ ഫോർ കില്ലിങ്' എന്ന പേരിൽ എഎംആർ പിക്ചേഴ്സാണ്
വെബ് സീരീസ് ഒരുക്കുന്നത്. ചിത്രത്തിനെതിരെ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയാണ് കോടതിയെ സമീപിച്ചത്.
കെട്ടുകഥകളും വ്യാജ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് എഎംആർ മേധാവി എഎംആർ രമേശ് സീരീസ് ഒരുക്കിയിരിക്കുന്നതെന്ന് മുത്തുലക്ഷ്മിയുടെ പരാതിയിൽ പറയുന്നു. റിലീസിന് ഒരുങ്ങിയിരിക്കുന്നതിനിടയിലാണ് ഇപ്പോൾ വിലക്ക് ലഭിച്ചിരിക്കുന്നത്. സീരീസ് തന്റെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റവും ലംഘനവുമാകുമെന്നും മുത്തുലക്ഷ്മി പറയുന്നു.
You may also like:ഓണ്‍ലൈൻ റിലീസിനൊരുങ്ങി 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'; ജനുവരി 15ന് നീസ്ട്രീമിൽ റിലീസ് ചെയ്യുംമുമ്പ് പലരും വീരപ്പനെ കുറിച്ച് സിനിമയെടുത്ത് പണം സമ്പാദിക്കുകയും തങ്ങളുടെ കുടുംബത്തെ അപമാനിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് വീരപ്പനെ കുറിച്ചുള്ള സിനിമയ്ക്കെതിരെ സുപ്രീംകോടതിയെ വരെ സമീപിച്ചതിനെ കുറിച്ച് മുത്തുലക്ഷ്മി പറയുന്നു.
തന്റെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണെന്നും അത് മാനിക്കണമെന്നും കാണിച്ച് ചെന്നൈ സിറ്റി സിവിൽ കോടതി മുതൽ സുപ്രീംകോടതി വരെ സിനിമയ്ക്കെതിരെ സമീപിച്ചിരുന്നു. എന്നാൽ ഒടുവിൽ സിനിമ നിർമിച്ചു കഴിഞ്ഞപ്പോൾ തനിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി വധി. ഇപ്പോൾ വീണ്ടുമൊരു സിനിമ തന്റെ ഭർത്താവിനെ കുറിച്ച് വരുമ്പോൾ, തന്റെ കുടുംബം നിരന്തരം അപമാനിക്കപ്പെടുകയാണെന്ന് മുത്തുലക്ഷ്മി പറയുന്നു.
വെബ് സീരീസിന് വിലക്ക് ഏർപ്പെടുത്തിയതോടെ ഒടിടി, യൂട്യൂബ്, സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ചിത്രം റിലീസ് ചെയ്യാൻ സാധിക്കില്ല. അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെയാണ് കോടതി താത്കാലികമായി റിലീസ് വിലക്കിയിരിക്കുന്നത്. ഫെബ്രുവരി ആറിന് കേസ് വീണ്ടും പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.