നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മലൈകക്കും അർജുനും മാംഗല്യമോ?

  മലൈകക്കും അർജുനും മാംഗല്യമോ?

  • Share this:
   വരും വർഷം മലൈകക്കും അർജുനും മാംഗല്യമോ? ബോളിവുഡ് അഭ്യൂഹങ്ങളിൽ ഏറ്റവും ഒടുവിലായി കേൾക്കുന്നത് പ്രണയ ജോഡികളെന്നു വിശേഷിപ്പിക്കപ്പെടുന്ന മലൈക അറോറക്കും അർജുൻ കപൂറിനും വരും വർഷം വിവാഹം ഉണ്ടാവുമെന്നാണ്. 2019 ഏപ്രിൽ മാസമാവും ഇവരുടെ വിവാഹമെന്ന് പറയപ്പെടുന്നു.

   മലൈകയെയും അർജുനെയും പലപ്പോഴും ഒന്നിച്ചു കണ്ടിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് ഇരുവരും ലാക്മെ ഫാഷൻ വീക്കിൽ ച്ചു പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് സന്ദീപ് ഖോസ്ലയുടെ പാർട്ടിയിൽ ഇവർ ഒന്നിച്ചൊരു കാറിൽ യാത്ര ചെയ്തെത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
   അഭിനേതാവും സംവിധായകനുമായ അർബാസ് ഖാനുമായി വിവാഹിതയായിരുന്നു മലൈക. 1998ൽ വിവാഹം കഴിച്ച ഇവർ 2016ൽ പിരിയുകയായിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ബാന്ദ്ര കുടുംബ കോടതി ഇവർക്ക് വിവാഹ മോചനം നൽകിയിരുന്നു. ഒരു മകനുണ്ട്.

   2018 പൊതുവെ ബോളിവുഡ് വിവാഹങ്ങളുടെ വർഷമായിരുന്നു. സോനം കപൂർ-ആനന്ദ് അഹൂജ, നേഹ ദൂപിയ- അംഗദ് ബേദി വിവാഹങ്ങൾ, പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ് നിശ്ചയം എന്നിവ കഴിഞ്ഞെങ്കിലും വർഷം അവസാനിക്കും മുൻപ് ഹിന്ദി സിനിമാ ലോകത്ത്‌ വേറെയും വിവാഹങ്ങൾ നടക്കാനുണ്ട്.

   പിങ്ക് വില്ല റിപ്പോർട്ട് അനുസരിച്ചാണ് ഇപ്പോൾ മലൈകയും അർജുനും വിവാഹിതരാവുന്നെന്ന വാർത്ത വരുന്നത്. മിലാൻ എയർപോർട്ടിൽ അർജുനും മലൈകയും കൈകോർത്തു പോവുന്ന ചിത്രം വൈറൽ ആയിരുന്നു. ഇറ്റലിയിൽ മലൈകയുടെ ജന്മദിനം ആഘോഷിക്കാൻ പോയെന്നായിരുന്നു അടക്കം പറച്ചിലുകൾ.

   First published:
   )}