കുമ്പളങ്ങിയിലെ ബേബിമോൾ എന്ന വിളിപ്പേര് തന്റെ രണ്ടാമത്തെ ചിത്രത്തോടെ മാറ്റിയെടുത്തിരിക്കുകയാണ് അന്ന ബെൻ. ബേബിമോൾ ആണെങ്കിലും ആദ്യ ചിത്രത്തിൽ തന്നെ ചങ്കൂറ്റത്തോടെ നിലപാടുകൾ എടുക്കാൻ കെൽപ്പുള്ള പെൺകുട്ടിയായി തന്നെ പ്രേക്ഷക മുൻപിലെത്തിയ താരമാണ് അന്ന.
ഹെലനിൽ ഫ്രീസറിനുള്ളിൽ അകപ്പെടുന്ന നിമിഷങ്ങൾ സംഭാഷണമില്ലാതെ, വൈകാരിക തലങ്ങളിൽ പ്രേക്ഷകരിലേക്കെത്തിക്കാൻ അന്ന നടത്തിയ പ്രയത്നം സിനിമ കണ്ടവരെയൊക്കെയും അത്ഭുതപ്പെടുത്തി.
വളരെ ചെറുപ്രായത്തിൽ തന്നെ ഇത്രയും വെല്ലുവിളി നേരിട്ട പ്രകടനം നടത്തി മലയാള സിനിമയിൽ തന്റേതായ ഇടം നേടിയിരിക്കുകയാണ് അന്ന.
സിനിമയിൽ അസർ എന്ന ചെറുപ്പക്കാരന്റെ കാമുകിയായി എത്തുന്ന അന്നക്ക് ജീവിതത്തിൽ ആരോടാണ് പ്രണയം? സിനിമയുടെ റിലീസിനോടനുബന്ധിച്ചു നൽകിയ ഒരഭിമുഖത്തിൽ കാമുകന്റെ പേര് പറയാനായിരുന്നു അന്നയോടുള്ള ചോദ്യം.
ബോബിയും അസറും വെള്ളിത്തിരയിൽ കാമുകന്മാർ ആയിട്ടു വന്നിട്ടുണ്ടെങ്കിലും, ജീവിതത്തിലെ അന്നക്ക് ബോയ്ഫ്രണ്ട് ഇല്ല കേട്ടോ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.