നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മമ്മൂട്ടിയെ ഫേസ്ആപ്പിൽ ഒന്ന് വയസ്സനാക്കാൻ ധർമ്മജൻ ശ്രമിച്ചതാ; പക്ഷെ സംഭവിച്ചത് ഇങ്ങനെ!

  മമ്മൂട്ടിയെ ഫേസ്ആപ്പിൽ ഒന്ന് വയസ്സനാക്കാൻ ധർമ്മജൻ ശ്രമിച്ചതാ; പക്ഷെ സംഭവിച്ചത് ഇങ്ങനെ!

  What happened when Dharmajan Bolgatty tried to test Mammootty in FaceApp | 'മമ്മുക്കയെ തോൽപിക്കാൻ പറ്റിയില്ല... മമ്മുക്ക തോൽക്കില്ല മക്കളെ..'

  ധർമ്മജൻ

  ധർമ്മജൻ

  • Share this:
   ചെറുപ്പക്കാരെല്ലാം വയസ്സാകാൻ നിൽക്കുന്നതിന്റെ തിരക്ക് ഒഴിഞ്ഞിട്ടില്ല ഫേസ്ആപ്പിൽ. പ്രായമായ മുഖം കണ്ടുപിടിക്കുന്ന വിദ്യക്ക് മലയാളികളും, സെലിബ്രിറ്റികളും, സ്പോർട്സ് താരങ്ങളും ഒക്കെ കട്ട ഫാൻസ്‌ ആയി ഉണ്ടായിരുന്നു. ഒട്ടുമിക്ക സിനിമാ താരങ്ങളും ഫേസ്ആപ്പിലെ വൃദ്ധരായി മാറിയപ്പോൾ മലയാളി കാത്തിരുന്ന താരങ്ങളിൽ ഒരാളുടെ ചിത്രം അപ്പോഴും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നില്ല. അത് മമ്മൂട്ടിയുടേതാണ്.

   മമ്മൂട്ടി എന്തായാലും സ്വന്തം ചിത്രം ഫേസ്ആപ്പിൽ ഇട്ട് പോസ്റ്റ് ചെയ്യാത്ത സ്ഥിതിക്ക് മറ്റാരെങ്കിലും പരീക്ഷിച്ചേ മതിയാവൂ. അതിന് മുൻകൈ എടുത്തത് ധർമ്മജൻ ബോൾഗാട്ടിയാണ്. പിഷാരടിക്കും തനിക്കും ഒത്ത നടുവിൽ നിൽക്കുന്ന മമ്മുക്കയുടെ ചിത്രം ഫേസ്ആപ്പിൽ ഇട്ടപ്പോൾ കിട്ടിയ ചിത്രമാണ് ചുവടെ.
   പിഷാരടിയും ധർമ്മജനും വയസ്സന്മാരായപ്പോൾ മമ്മുക്കക്ക് മാത്രം ചെറുപ്പം കൂടി! "മമ്മുക്കയെ തോൽപിക്കാൻ പറ്റിയില്ല ...മമ്മുക്ക തോൽക്കില്ല മക്കളെ.." എന്നാണ് ധർമ്മജന്റെ ക്യാപ്ഷൻ. പിഷാരടി അടുത്തതായി സംവിധാനം ചെയ്യുന്ന ഗാന ഗന്ധർവ്വൻ എന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ധർമജനും ചിത്രത്തിന്റെ ഭാഗമാണ്. അതിനിടെ പകർത്തിയ ചിത്രമാണ് ഫേസ്ആപ്പിൽ ഇട്ടൊന്നു പരീക്ഷിക്കാനായി ധർമജൻ തിരഞ്ഞെടുത്തത്. എന്നാൽ ഒരാൾ മാത്രം എങ്ങനെ ഈ ഗ്രൂപ്പ് ഫോട്ടോയിൽ ചെറുപ്പക്കാരനായി എന്നറിയാൻ പ്രേക്ഷകർക്കും ആകാംഷയുണ്ടാവും.

   First published:
   )}