news18-malayalam
Updated: September 13, 2019, 9:57 AM IST
What is called 'the worst trailer' of a movie is out | വൃത്തികെട്ട ഗാനം, കള്ള്, കഞ്ചാവ്, സ്ത്രീപീഡനം എന്നിവയാണ് അണിയറക്കാർ ഈ ചിത്രത്തിൽ ഉണ്ടെന്ന് തുടക്കത്തിലേ പറയുന്നത്
U, U/A, A അല്ലാതെ D/N അഥവാ ഡു നോട് വാച്ച് എന്ന സർട്ടിഫിക്കറ്റ് കിട്ടിയ ചിത്രം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കാണാനായി അണിയറക്കാർ തന്നെ ക്ഷണിക്കുന്ന ചിത്രമാണിത്. വട്ടമേശാ സമ്മേളനം എന്ന ചിത്രമാണ് വളരെ 'മോശം' ട്രെയ്ലറോടെ പ്രേക്ഷക മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്. വൃത്തികെട്ട ഗാനം, കള്ള്, കഞ്ചാവ്, സ്ത്രീപീഡനം എന്നിവയാണ് അണിയറക്കാർ ഈ ചിത്രത്തിൽ ഉണ്ടെന്ന് തുടക്കത്തിലേ പറയുന്നത്. ഇതിനു മുൻപ് മലയാളത്തിലെ ഏറ്റവും 'മോശം സിനിമ'യുടെ പോസറ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കണ്ട് മലയാള സിനിമാ പ്രേഷകര്‍ ഞെട്ടിയിരിന്നു.
തുടക്കത്തിൽ തന്നെ വ്യത്യസ്തമായിരുന്നു വട്ടമേശ സമ്മേളനം എന്ന ചിത്രത്തിന്റെ പോസ്റ്ററും അവതരണവും. ഹോമ് ലി മീല്‍സ്, ബെന്‍ എന്നീ സിനിമകള്‍ ചെയ്ത വിപിന്‍ ആറ്റ്ലിയുടെ പേരിലാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. ഇത്തരം ഒരു 'മോശം സിനിമ'യുടെ പിറകില്‍ ആറ്റ്ലി മാറിയതങ്ങനെ എന്ന് അറിയാതെ അമ്പരക്കുകയാണ് സിനിമാ ലോകം.
വിപിന്‍ ആറ്റ്ലിയെ കൂടാതെ മലയാളത്തിലെ പ്രമുഖ സംവിധായകരായ ജിബു ജേക്കബ്, ജൂഡ് ആന്റണി ജോസഫ്, സോഹന്‍ ലാൽ, ജിസ് ജോയി എന്നിവരെയും പോസറ്ററില്‍ കാണാം. സുധി കോപ്പ, മെറീന മൈക്കിള്‍, അമരേന്ദ്രന് ബൈജു എന്നിവരുടെ പേരുകളാണ് പോസറ്ററില്‍ ഉള്ളത്. പഴയ ഹിന്ദി സിനിമ പേരു പോലെ തോന്നിക്കുന്ന ജഗ്ഗുഭായി ഖുറാന സാബ് എന്ന ബാനറില്‍ ആണ് ചിത്രം പുറത്തിറങ്ങുന്നത്. കാണേണ്ടവര്‍ റിലീസിന്റെ അന്നു തന്നെ കാണുക, കാരണം പിറ്റേന്ന് പടം ഉണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല എന്ന് പോസ്റ്ററില്‍ തന്നെ എഴുതിയിട്ടുണ്ട്.
First published:
September 13, 2019, 9:57 AM IST