• HOME
  • »
  • NEWS
  • »
  • film
  • »
  • Enjoy Enjaami | ദുൽഖർ സൽമാനെ അത്ഭുതപ്പെടുത്തിയ 'എഞ്ചായി എൻജാമി'; നിങ്ങൾ കേട്ടില്ലേ?

Enjoy Enjaami | ദുൽഖർ സൽമാനെ അത്ഭുതപ്പെടുത്തിയ 'എഞ്ചായി എൻജാമി'; നിങ്ങൾ കേട്ടില്ലേ?

What is Enjoy Enjaami that floored Dulquer Salmaan? | കേവലം ഒരാഴ്ച കൊണ്ട് 25 മില്യൺ കാഴ്ചക്കാർ! 'എഞ്ചായി എൻജാമി' നിങ്ങൾ കേട്ടോ?

എഞ്ചായി എൻജാമി

എഞ്ചായി എൻജാമി

  • Share this:
    കേവലം ഒരാഴ്ച കൊണ്ട് 25 മില്യൺ കാഴ്ചക്കാരെ നേടിയ ഗാനമാണ് എഞ്ചായി എൻജാമി. ഗായിക ധീ, തമിഴ് റാപ്പർ അറിവ് എന്നിവർ ചേർന്നവതരിപ്പിച്ച ഗാനം, എന്തിനേറെ പറയണം, മലയാളികളുടെ പ്രിയ നടൻ ദുൽഖർ സൽമാനെ പോലും ആകർഷിച്ചുകഴിഞ്ഞു. സംഗീത സംവിധായകൻ സന്തോഷ് നാരായണൻ നിർമ്മിച്ച 'എഞ്ചായി എൻജാമി', യൂട്യൂബ് ചാനലായ മജയിലാണ് റിലീസ് ചെയ്തത്. സ്വതന്ത്ര സംഗീതജ്ഞരുടെ വേദിയായ, എ.ആർ. റഹ്മാന്റെ പിന്തുണയുള്ള ചാനലാണ് മജ.

    മരണവീടുകളിലെ 'ഒപ്പാരി' എന്ന തരം വിലാപ സംഗീതവുമായി ഇഴകലർത്തിയാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. റാപ്പർ അറിവ് രചിച്ച വരികൾക്ക് പ്രചോദനമായത് രചയിതാവിന്റെ മുത്തശ്ശി പാടിയിരുന്ന ഒപ്പാരി ഗാനങ്ങളാണ്. പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന പൂർവികർക്കുള്ള ആദരമാണ് ഈ ഗാനം. വള്ളിയമ്മ എന്ന മുത്തശ്ശിക്കും ഈ ഗാനത്തിലെ വരികളിൽ ഇടമുണ്ട്.

    താൻ കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ ഗാനം നിർത്താതെ കേൾക്കുകയാണ് എന്നായിരുന്നു ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചത്. എല്ലാവരും ഒത്തുച്ചേരൂ എന്ന സന്ദേശമാണ് 'എഞ്ചായി എൻജാമി' കൊണ്ട് ഉദ്ദേശിക്കുന്നത്. പൂർവികരും പ്രകൃതിയും തമ്മിലെ ഇഴയടുപ്പം ഗാനത്തിൽ പലയിടത്തായി ചിത്രീകരിച്ചിട്ടുണ്ട്.

    ഈ ഗാനത്തിലെ 'ഒപ്പാരി' ഭാഗങ്ങളിൽ ചിലത് റാപ്പർ അറിവ് പാടിയിട്ടുണ്ട്. അമിത് കൃഷ്ണനാണ് സംവിധായകൻ. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ എന്ന സ്ഥലത്താണ് ഷൂട്ടിംഗ്.

    “എന്റെ പിതാവ് എന്നതിനേക്കാൾ സന്തോഷ് നാരായണൻ എന്ന കലാകാരനോടൊപ്പം പ്രവർത്തിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു. പാ രഞ്ജിത്തിന്റെ വർക്കുകൾ എന്നും എല്ലായ്പ്പോഴും എന്നെ ആശ്ചര്യപ്പെടുത്തിയിരുന്നു, ഈ പാട്ടുമായി വരാൻ എന്നെ പ്രേരിപ്പിച്ച ഘടകം അതാണ്. ” ധീ പറഞ്ഞു.



    സീതയായി ആലിയ ഭട്ട്

    എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന RRR സിനിമയിലെ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ലുക്ക്‌ പുറത്ത് വിട്ടു.

    ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്.

    ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് RRR എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്.

    കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

    450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
    Published by:user_57
    First published: