ഷക്കീലയായി നടി സരയു മോഹൻ; വൈറൽ ടീസറിന് പിന്നിൽ എന്ത്?

What lies behind the viral teaser on Shakkeela | ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ടീസർ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാവുന്നു

News18 Malayalam | news18-malayalam
Updated: June 30, 2020, 4:38 PM IST
ഷക്കീലയായി നടി സരയു മോഹൻ; വൈറൽ ടീസറിന് പിന്നിൽ എന്ത്?
ഷക്കീല ടീസർ, സരയു മോഹൻ
  • Share this:
'നാളെ കോട്ടപ്പുറം അപ്സര തിയേറ്ററിൽ ഷക്കീലയുടെ ഡ്രൈവിംഗ് സ്‌കൂൾ പ്രദർശനമാരംഭിക്കുന്നു' ഈ അനൗൺസ്‌മെന്റുമായിട്ടാണ് സരയു നായികയാവുന്ന 'ഷക്കീല' ടീസറിന്റെ ആരംഭം. ഇൻ ആൻഡ് ആസ് ഷക്കീല എന്ന് പോസ്റ്ററിൽ പ്രത്യേകം പറയുന്നുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ ടീസർ സംസാരവിഷയമാവുകയാണ്. സരയു ഷക്കീല കഥാപാത്രമായെത്തുമോ? എന്താണ് ഈ വൈറൽ ടീസറിന് പിന്നിൽ?

വർഷങ്ങൾക്ക് മുൻപ്, ബോളിവുഡിൽ, സിൽക്ക് സ്മിതയുടെ ജീവിത കഥ പറഞ്ഞ 'ഡേർട്ടി പിക്ച്ചറിൽ' പാതി മലയാളി കൂടിയായ വിദ്യ ബാലൻ വേഷമിട്ടിരുന്നു. ചിത്രം ഹിറ്റായെന്ന് മാത്രമല്ല, വിദ്യ ബാലന്റെ കരിയർ മാറ്റിമറിക്കുകയും ചെയ്തു.ശേഷം ഷക്കീലയുടെ ജീവിത ചിത്രവും ബോളിവുഡിൽ ഒരുങ്ങി. റിച്ച ഛദ്ദയാണ് ഷക്കീല ജീവിത ചിത്രത്തിലെ നായിക. ഷൂട്ടിംഗ് പൂർത്തിയായെങ്കിലും ഈ സിനിമ തിയേറ്ററിലെത്തിയിട്ടില്ല. മലയാള നടൻ രാജീവ് പിള്ളയും ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അപ്പോഴാണ് മലയാളത്തിൽ ഒരുങ്ങുന്ന ഷക്കീലയുടെ വരവ്. ഈ ചിത്രം പറയാൻ ആഗ്രഹിക്കുന്നത് എന്തെന്നാണ് വിഷയം. പറഞ്ഞു വരുമ്പോൾ ഷക്കീലയുടെ സ്വാധീനം ഈ സിനിമയിൽ കടന്ന് വരുന്നുണ്ട്. അത് പ്രേക്ഷകരിലും പൊതുജനങ്ങളിലും സൃഷ്‌ടിച്ച ചില സംഭവങ്ങളാണ് 'ഷക്കീല' എന്ന ഈ ഹ്രസ്വചിത്രം പറയുന്നത്. ഇനി വരുന്ന ഞായറാഴ്ചയാണ് ചിത്രത്തിന്റെ റിലീസ്.

സുഗീഷ് സംവിധാനം ചെയ്യുന്ന സിനിമ ഫൺഡേ ക്ലബ് ഖത്തർ നിർമ്മിച്ചിരിക്കുന്നു. കഥാ, തിരക്കഥാ, സംഭാഷണം അമൽ കെ.ജോബി.
First published: June 30, 2020, 4:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading