• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

റിമി ടോമി എന്ത് പറയുന്നു എന്ന് ചോദിക്കുന്നവർക്കു മുൻപിൽ റിമി ഇതാ

What Rimi Tomy brings into her social media handle | വിവാഹ മോചന വാർത്ത പുറത്തു വന്നത് മുതൽ റിമി ടോമിയുടെ പ്രതികരണം എന്ത് എന്ന ചോദ്യമാണ് ആരാധകർ ഉന്നയിച്ചതേറെയും

news18india
Updated: May 10, 2019, 2:12 PM IST
റിമി ടോമി എന്ത് പറയുന്നു എന്ന് ചോദിക്കുന്നവർക്കു മുൻപിൽ റിമി ഇതാ
റിമി ടോമി
  • Share this:
വിവാഹ മോചന വാർത്ത പുറത്തു വന്നത് മുതൽ റിമി ടോമിയുടെ പ്രതികരണം എന്ത് എന്ന ചോദ്യമാണ് ആരാധകർ ഉന്നയിച്ചതേറെയും. എന്നാൽ കോടതി വിവാഹ മോചനം അനുവദിച്ചിട്ടും ഇതേപ്പറ്റി എവിടെയും പ്രതികരിക്കാൻ റിമി തയ്യാറായിരുന്നില്ല. പ്രതികരണം പ്രതീക്ഷിച്ചു റിമിയുടെ സോഷ്യൽ മീഡിയ പേജുകളിൽ കയറുന്നവർക്ക് ലഭിക്കുന്നതിതാണ്. വിവാഹ മോചന വാർത്ത മാധ്യമങ്ങളിൽ വന്നതിനു ശേഷം റിമി ഇൻസ്റ്റാഗ്രാം പേജിൽ രണ്ടു ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഒന്ന് നടി കവിയൂർ പൊന്നമ്മക്കൊപ്പം നിൽക്കുന്നതും മറ്റേത് ഇക്കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത തന്റെ തന്നെ ഒരു ചിത്രവും.



 



View this post on Instagram





 

A post shared by Rimitomy (@rimitomy) on








 




View this post on Instagram





 

A post shared by Rimitomy (@rimitomy) on






റോയ്‌സ് കിഴക്കൂടാനുമായുള്ള 11 വർഷത്തെ ദാമ്പത്യ ജീവിതമാണ് റിമി അവസാനിപ്പിച്ചത്. 2008ൽ ആയിരുന്നു ഇവരുടെ വിവാഹം. ഗാനമേളകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയയായി മാറിയ റിമി, ദിലീപ് നായകനായ മീശ മാധവനിലെ 'ചിങ്ങ മാസം വന്നു ചേർന്നാൽ' എന്ന ഗാനത്തോടെയാണ് പ്രശസ്തിയുടെ കൊടുമുടിയിൽ കയറുന്നത്. ശേഷം നടിയായും, ടെലിവിഷൻ അവതാരകയായും റിമി ശ്രദ്ധേയയായി. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റിമി കഴിഞ്ഞ ഒരു വർഷമായി റോയ്‌സുമൊത്തുള്ള ചിത്രങ്ങൾ ഒന്നും തന്നെ പങ്കു വച്ചിരുന്നില്ല. ഇത് ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളെ തുടർന്നെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍