'ആ സമയത്താണ് ഭാരതിയെ കാണുന്നതും പരിചയപ്പെടുന്നതും'; വിവാഹവും, ശേഷം സിനിമാ ജീവിതത്തിൽ സംഭവിച്ചതും എന്തെന്ന് അന്ന് സത്താർ പറഞ്ഞത്

What Sathar said about marrying Jayabharathi and the life after that | സത്താറും ജയഭാരതിയും വെള്ളിത്തിരയിലെന്ന പോലെ ജീവിതത്തിലും ഒന്നിക്കാനുള്ള നിമിത്തം കൂടിയായി മാറിയത് അങ്ങനെയാണ്

news18-malayalam
Updated: September 17, 2019, 1:19 PM IST
'ആ സമയത്താണ് ഭാരതിയെ കാണുന്നതും പരിചയപ്പെടുന്നതും'; വിവാഹവും, ശേഷം സിനിമാ ജീവിതത്തിൽ സംഭവിച്ചതും എന്തെന്ന്  അന്ന് സത്താർ പറഞ്ഞത്
What Sathar said about marrying Jayabharathi and the life after that | സത്താറും ജയഭാരതിയും വെള്ളിത്തിരയിലെന്ന പോലെ ജീവിതത്തിലും ഒന്നിക്കാനുള്ള നിമിത്തം കൂടിയായി മാറിയത് അങ്ങനെയാണ്
  • Share this:
1978ൽ പുറത്തിറങ്ങിയ ബീന എന്ന ചിത്രം. സത്താറും ജയഭാരതിയും വെള്ളിത്തിരയിലെന്ന പോലെ ജീവിതത്തിലും ഒന്നിക്കാനുള്ള നിമിത്തം കൂടിയായി മാറിയ സിനിമ. ശേഷം 1979ൽ വിവാഹം. പ്രണയം പൂവണിഞ്ഞതും, ശേഷം സിനിമാ ജീവിതത്തിൽ ഉണ്ടായ തിരിച്ചടിയേയും പറ്റി മുൻപ് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സത്താർ പറഞ്ഞതിങ്ങനെയാണ്.

"ആദ്യസിനിമ കഴിഞ്ഞതോടെയാണ് ഞാന്‍ മദ്രാസിലേക്ക് ചേക്കേറിയത്. അന്ന് മലയാള സിനിമയുടെ ഈറ്റില്ലം മദ്രാസാണ്. അവിടെ താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരുപാടു നല്ല സംവിധായകരുടെ സിനിമകളില്‍ ചാന്‍സ്‌ കിട്ടി. ആ സമയത്താണ് ഭാരതിയെ കാണുന്നതും പരിചയപ്പെടുന്നതും. ഭാരതി അന്ന് കത്തിനില്‍ക്കുന്ന സമയമാണ്. ഞാനാവട്ടെ ഇരുപത്തിരണ്ടു വയസ്സുള്ള പുതിയൊരു പയ്യനും. പ്രണയത്തില്‍പെട്ടതോടെ ഞാനെന്റെ കരിയറില്‍ ശ്രദ്ധിച്ചില്ല. സിനിമയെക്കുറിച്ച് പഠിക്കേണ്ട സമയമായിരുന്നു അത്. പഴയ സിനിമകള്‍ കാണുകയും ഡയലോഗ് പ്രസന്റേഷനെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യേണ്ട സമയം.
അതൊന്നും ശ്രദ്ധിക്കാതെ പെണ്ണിന്റെ പിറകെപോയി.

ഭാരതിയെ വിവാഹം കഴിച്ചു. വീട്ടില്‍ കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പരമ്പരാഗതമായ മുസ്ലീം കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആഗ്രഹം. അതോടെ സിനിമയില്‍ നിന്ന് പലരും എന്നെ അകറ്റിനിര്‍ത്തി. ഒരു ഗ്രൂപ്പ് തന്നെ എന്നെ വേണ്ടാന്ന് പറഞ്ഞു. കൈയില്‍ കാശുണ്ട്. മാത്രമല്ല, ഭാരതിയുടെ ലേബലുമുണ്ട്."

ശേഷം സംഭവിച്ച വിവാഹ മോചനത്തെപ്പറ്റിയും സത്താർ വിശദീകരിക്കുന്നുണ്ട്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലെ മകനായ താനും, കഷ്ടപ്പെട്ട് അനിയത്തിമാരെ പഠിപ്പിച്ച് കല്യാണം കഴിപ്പിച്ച് വിട്ട ജയഭാരതിയും രണ്ടു ധ്രുവങ്ങൾ തന്നെയായിരുന്നു. തനിക്ക് ഉത്തരവാദിത്തം കുറവാണെന്ന് സത്താർ തന്നെ സമ്മതിച്ചിരുന്നു. ഒന്നിച്ചു പോകാൻ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് പിരിഞ്ഞത്. എന്നാലും ജയഭാരതിയുടെ മദ്രാസിലെ വീട്ടിൽ പോകാറുണ്ടായിരുന്നെന്നും സത്താറിനായി അവിടെ ഒരു മുറി തന്നെ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

1987ലാണ് ദമ്പതികൾ വേർപിരിഞ്ഞത്. അഭിനേതാവായ കൃഷ് ജെ. സത്താർ ഇവരുടെ ഏക മകനാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 17, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading