നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 28 കാരിയായ ഭാര്യ നിങ്ങളെ അച്ഛാ എന്ന് വിളിക്കാറുണ്ടോ? മിലിന്ദ് സോമന്റെ മറുപടി കണ്ടത് രണ്ടു കോടിയിലധികം പേർ

  28 കാരിയായ ഭാര്യ നിങ്ങളെ അച്ഛാ എന്ന് വിളിക്കാറുണ്ടോ? മിലിന്ദ് സോമന്റെ മറുപടി കണ്ടത് രണ്ടു കോടിയിലധികം പേർ

  What will Milind Soman say if asked about age gap with wife Ankita? | ഒന്നരമാസം കൊണ്ട് ഈ വീഡിയോ കണ്ടിരിക്കുന്നത് രണ്ടു കോടിയിലധികം പേരാണ്

  • Share this:
   വിവാഹ ശേഷം ഇന്ത്യൻ സൂപ്പർ മോഡൽ മിലിന്ദ് സോമനെയും ഭാര്യ അങ്കിത കോൺവാറിനെയും സൈബർ പോരാളികൾ വെറുതെ വിട്ടിരുന്നില്ല. 25 വയസ്സിന്റെ പ്രായ വ്യത്യാസമുള്ള ഇരുവരെയും ട്രോളുകൾ വിടാതെ പിന്തുടർന്ന് കൊണ്ടിരുന്നു.

   കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം. മിലിന്ദിനു 52ും അങ്കിതയ്ക്ക് 27ുമായിരുന്നു പ്രായം. ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ 2018 ഏപ്രിൽ 22നായിരുന്നു ഇവരുടെ വിവാഹം. സീനിയർ ഫ്ലൈറ്റ് അറ്റന്റന്റ് ആയിരുന്നു അങ്കിത. വിവാഹ ശേഷം ജോലി രാജിവച്ചു. അലിഷാ ചീനായുടെ മെയ്ഡ് ഇൻ ഇന്ത്യ ഗാനമാണ് മിലിന്ദിനെ ശ്രദ്ധേയനാക്കിയത്.

   ഏറ്റവും അടുത്തായി മിലിന്ദ് സോമനും ഭാര്യയും ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വീഡിയോ വൈറൽ ആയിരുന്നു. അവിടെയും പ്രായത്തിലെ വിടവ് ഇവരെ പിന്തുടർന്നു. ഇരുവരുടെയും പ്രായ വ്യത്യാസം ഇവരുടെ മാതാപിതാക്കൾ തന്നെ ചൂണ്ടിക്കാട്ടിയ വിവരം മിലിന്ദ് സോമനും അങ്കിതയും മറച്ചു പിടിക്കുന്നില്ല.

   മിലിന്ദ് സോമനോടുള്ള ഒരു ചോദ്യം അങ്കിത തന്നെ 'അച്ഛാ' എന്ന് വിളിക്കാറുണ്ടോ എന്നാണ്. യാതൊരു സങ്കോചവും കൂടാതെ മിലിന്ദ് അതിനുള്ള ഉത്തരവും നൽകുന്നുണ്ട്. മറുപടി കേട്ട അങ്കിതയും പൊട്ടിച്ചിരിച്ചു. ഒന്നരമാസം കൊണ്ട് ഈ വീഡിയോ കണ്ടിരിക്കുന്നത് രണ്ടു കോടിയിലധികം പേരാണ്.   First published:
   )}