'പുറത്തു നിന്നുള്ളവരെ ഞങ്ങൾ ഓഡിഷൻ ചെയ്യാറില്ല'; വീണ്ടും ചർച്ചയായി കരൺ ജോഹറിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ

2007 കരൺ ജോഹർ തന്നെ ഒഴിവാക്കിയതിനെ കുറിച്ചാണ് ആയുഷ്മാൻ പറഞ്ഞത്.

News18 Malayalam | news18-malayalam
Updated: June 18, 2020, 8:41 AM IST
'പുറത്തു നിന്നുള്ളവരെ ഞങ്ങൾ ഓഡിഷൻ ചെയ്യാറില്ല'; വീണ്ടും ചർച്ചയായി കരൺ ജോഹറിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ
Karan Johar
  • Share this:
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചും വിവേചനത്തെ കുറിച്ചും വീണ്ടും സജീവ ചർച്ച ഉയരുകയാണ്. ഈ സാഹചര്യത്തിൽ ആയുഷ്മാൻ ഖുറാന മുൻപ് നടത്തിയ വെളിപ്പെടുത്തലും വീണ്ടും ചർച്ചയാവുകയാണ്.

ആയുഷ്മാൻ ഖുറാനയുടെ പുസ്തകമായ 'ക്രാക്കിംഗ് ദി കോഡ്: മൈ ജേർണി ഇൻ ബോളിവുഡ്' എന്ന പുസ്തകത്തിൽ കരിയറിന്റെ ആദ്യഘട്ടത്തിൽ നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ചും ഇപ്പോൾ ആരോപണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കരൺ ജോഹറിനെ കുറിച്ചും പരാമർശിക്കുന്നുണ്ട്.

പുസ്തകത്തിലെ ഈ ഭാഗങ്ങളാണ് സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. 2007 കരൺ ജോഹർ തന്നെ ഒഴിവാക്കിയതിനെ കുറിച്ചാണ് ആയുഷ്മാൻ പറഞ്ഞത്. പുസ്തകത്തിലെ പരാമർശം ഇങ്ങനെ,
You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?
[NEWS]
'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]
"കരണുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ധർമ പ്രൊഡക്ഷൻസ് ഓഫീസ് നമ്പർ എനിക്ക് തന്നു. ഞാൻ വലിയ പ്രതീക്ഷയിലും ആവേശത്തിലുമായിരുന്നു. തന്റെ സിനിമാ സ്വപ്നങ്ങൾ ഇതോടെ സഫലമാകാൻ പോകുകയാണെന്ന് പ്രതീക്ഷിച്ചു. എന്നാൽ തുടർച്ചയായി വിളിച്ചിട്ടും അദ്ദേഹത്തെ കിട്ടിയില്ല. ഒടുവിൽ ലഭിച്ച മറുപടി ധർമ പ്രൊഡക്ഷൻസ് താരങ്ങൾക്കൊപ്പം മാത്രമേ ജോലി ചെയ്യൂ എന്നായിരുന്നു".


2007 ൽ സിനിമയിൽ എത്തുന്നതിന് മുമ്പ് റേഡിയോ ജോക്കി ആയിരുന്ന കാലത്ത് നേരിട്ട അനുഭവത്തെ കുറിച്ചായിരുന്നു ആയുഷ്മാൻ ഖുറാന പറഞ്ഞത്. പിന്നീട് 2018 ൽ കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴും പഴയ അനുഭവം ആയുഷ്മാൻ ഖുറാന കരൺ ജോഹറിനെ ഓർമിപ്പിക്കുന്നുണ്ട്.താങ്കൾ തന്ന നമ്പരിൽ വിളിച്ചപ്പോൾ പുറത്തു നിന്നുള്ളവരുമായും പുതുമഖങ്ങളുമായും സഹകരിക്കില്ല എന്ന അർത്ഥത്തിലുള്ള മറുപടിയാണ് ലഭിച്ചതെന്ന് ആയുഷ്മാൻ കരൺ ജോഹറിനോട് പറയുന്നു. എന്നാൽ ഞാൻ നിങ്ങൾക്ക് തന്നത് ശരിക്കുള്ള നമ്പർ തന്നെയാണെന്നായിരുന്നു കരൺ ജോഹറിന്റെ മറുപടി.

ബോളിവുഡിലെ സ്വജനപക്ഷപാതത്തിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിടുന്നയാളാണ് കരൺ ജോഹർ.
First published: June 18, 2020, 8:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading