• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജയസൂര്യയുടെ കുടുംബത്തോടൊപ്പം മേശപ്പുറത്ത് കിടക്കുന്ന 'വിശിഷ്ടാതിഥി'

When Priya Kunchacko and son paid a visit to Jayasurya family | രണ്ടു താര കുടുംബങ്ങളുണ്ട് ഈ ചിത്രത്തിൽ. അതിൽ വിശിഷ്ടാതിഥി എവിടെ എന്നതാണ് രസകരമായ കാഴ്ച

news18india
Updated: July 11, 2019, 11:32 AM IST
ജയസൂര്യയുടെ കുടുംബത്തോടൊപ്പം മേശപ്പുറത്ത് കിടക്കുന്ന 'വിശിഷ്ടാതിഥി'
ജയസൂര്യയ്ക്കും കുടുംബത്തിനുമൊപ്പം പ്രിയ കുഞ്ചാക്കോയും മകനും
  • News18 India
  • Last Updated: July 11, 2019, 11:32 AM IST IST
  • Share this:
രണ്ടു താര കുടുംബങ്ങളുണ്ട് ഈ ചിത്രത്തിൽ. അതിൽ വിശിഷ്ടാതിഥി എവിടെ എന്നതാണ് രസകരമായ കാഴ്ച. സാധാരണ ഗതിയിൽ എല്ലാവർക്കും ഒപ്പം ഇരിക്കേണ്ടയാൾ എന്ന് പ്രതീക്ഷിക്കുന്ന വ്യക്തിയെ കാണണമെങ്കിൽ ഇവർക്ക് നടുവിലായി ഇട്ടിരിക്കുന്ന മേശയുടെ പുറത്തേക്ക് നോക്കണം. പതുപതുത്ത കിടക്കയിൽ കാണുന്നത് കുഞ്ചാക്കോ ബോബന്റെ പ്രിയ മകൻ ഇസ എന്ന് ഓമനപ്പേരുള്ള ഇസഹാക് ബോബൻ കുഞ്ചാക്കോ. അമ്മ പ്രിയ കുഞ്ചാക്കോ ജയസൂര്യയ്ക്കും കുടുംബത്തിനും ഒപ്പം ഇരിക്കുമ്പോൾ കുഞ്ഞു ഇസ തന്റേതായ ഇടത്ത് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി കിടപ്പാണ്.

ജയസൂര്യ ഭാര്യ സരിത മക്കളായ അദ്വൈത്, വേദ എന്നിവർക്കൊപ്പമുള്ള പ്രിയയുടെയും മകന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഈ അടുത്തായിരുന്നു ഇസയുടെ മാമ്മോദീസ ചടങ്ങ്. പള്ളിയിലെ ചടങ്ങിന് ശേഷം താര നിബിഡമായ വേദിയിൽ പ്രത്യേകം സ്വീകരണവും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ചാക്കോച്ചന് ആൺ കുഞ്ഞു പിറന്നത്.

First published: July 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...