• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES WHEN SPB RENDERED VOICE FOR MOHANLAL AND YESUDAS FOR MAMMOOTTY

മോഹൻലാലിന് വേണ്ടി എസ്.പി.ബി.യും മമ്മൂട്ടിക്ക് വേണ്ടി യേശുദാസും; ദളപതിക്ക്‌ ശേഷം ഇരുവരുമൊരുമിച്ച ആ ഗാനമിതാ

When SPB rendered voice for Mohanlal and Yesudas for Mammootty | മലയാളത്തിലെയും തമിഴിലേയും പ്രേക്ഷകർ ആഘോഷിക്കാതെ പോയ ഗാനം

എസ്.പിബി.യും യേശുദാസും

എസ്.പിബി.യും യേശുദാസും

  • Share this:
    'കാട്ടുകുയില് മനസുക്കുള്ളെ, പാട്ടുക്കെന്ററും പഞ്ചമില്ലൈ പാടത്താൻ...' ദളപതിയിൽ ഇഞ്ചോടിഞ്ചു മത്സരിച്ച് മെഗാ സ്റ്റാർ മമ്മൂട്ടിയും സ്റ്റൈൽ മന്നൻ രജനികാന്തും ചുവടുവച്ച ഗാനത്തിന് ശബ്ദമായത് ദേവഗായകൻ എസ്.പി. ബാലസുബ്രമണ്യവും, ഗാനഗന്ധർവൻ യേശുദാസും. 1991ലെ മണിരത്നം സിനിമയിലെ ഗാനം മൂന്നു പതിറ്റാണ്ടോടടുക്കുമ്പോൾ പത്തരമാറ്റ് തിളക്കത്തിൽ ഇന്നും പ്രേക്ഷക ഹൃദയത്തിൽ നിറയുന്നു.

    ശേഷം അവർ രണ്ടുപേരും മലയാളികളുടെ പ്രിയ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും വേണ്ടി ശബ്ദമായത് പലരും അറിയാതെ പോയി എന്നതാണ് വാസ്തവം. ഇതൊരു മൊഴിമാറ്റ ചിത്രത്തിന് വേണ്ടിയായിരുന്നു എന്ന കാരണം തന്നെയാവും മുഖ്യം.

    1998ലെ ഫാസിൽ ചിത്രം ഹരികൃഷ്ണൻസിൽ നായകന്മാരായത് മോഹൻലാലും മമ്മൂട്ടിയുമാണ്. ബാലതാരമായി ബേബി ശ്യാമിലിയും വേഷമിട്ടു. ഇതിൽ ശ്യാമിലിക്കൊപ്പമുള്ള മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഗാനമാണ് പൊന്നേ പൊന്നമ്പിളീ... കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണമിട്ട ഗാനം രണ്ടുനായകന്മാർക്കും വേണ്ടി ആലപിച്ചത് യേശുദാസാണ്. പക്ഷെ തമിഴിലേക്ക് പോയപ്പോൾ ഒപ്പം എസ്.പി.ബി.യും എത്തി. (ഗാനം ചുവടെ)



    ഈ ഗാനം തമിഴിലേക്ക് പോയപ്പോൾ മോഹൻലാലിൻറെ ഭാഗം പാടിയത് എസ്.പി. ബാലസുബ്രമണ്യമാണ്‌. മമ്മൂട്ടിയുടേത് യേശുദാസും. ദളപതിയിലും മമ്മൂട്ടിക്ക് ശബ്ദമായത് എസ്.പി.ബി. തന്നെയായിരുന്നു. തിരക്കഥാകൃത്തും, സബ് ടൈറ്റിലറുമായ വിവേക് രഞ്ജിത്താണ് ഒരു ട്വീറ്റിലൂടെ ഈ ഗാനം വീണ്ടും ഓർമ്മപ്പെടുത്തിയത്.

    മോഹൻലാലിൻറെ ഭാര്യ സുചിത്ര നിർമ്മിച്ച ചിത്രം പ്രണവം ആർട്സാണ് വിതരണത്തിനെത്തിച്ചത്. ജൂഹി ചാവ്‌ലയാണ് ചിത്രത്തിലെ നായികാ വേഷം കൈകാര്യം ചെയ്തത്.
    Published by:meera
    First published:
    )}