സ്‌ക്രീനിൽ പ്രണയിച്ച മോഹൻലാലിനെ ഭാര്യ സുചിത്രക്ക് ഇഷ്ടമായത് ഈ ചിത്രത്തിൽ

Which romantic hero version of Mohanlal does Suchithra like the most | മോഹൻലാലിന്റെ ഭാര്യ സുചിത്ര പൊതു വേദിയിൽ ഈ ചോദ്യത്തിന് കൂളായി മറുപടി നൽകി

News18 Malayalam | news18-malayalam
Updated: October 14, 2019, 1:59 PM IST
സ്‌ക്രീനിൽ പ്രണയിച്ച മോഹൻലാലിനെ ഭാര്യ സുചിത്രക്ക് ഇഷ്ടമായത് ഈ ചിത്രത്തിൽ
മോഹൻലാലും സുചിത്രയും
  • Share this:
ഭർത്താക്കന്മാരായ നടന്മാർ സിനിമയിൽ പ്രണയിക്കുന്നത് ഭാര്യമാർക്ക് എത്രത്തോളം ഇഷ്‌ടമാണെന്ന ചോദ്യം സിനിമ ജനപ്രിയ മാധ്യമമായ കാലം മുതലേ ഉള്ളതാണ്. പല അഭിമുഖങ്ങളിലും വായനക്കാരും പ്രേക്ഷകരും ആകാംഷയോടെ പരതിയതും ഈ ചോദ്യത്തിന്റെ ഉത്തരം തേടിയാണ്. ഇപ്പോൾ ആ ചോദ്യം താര രാജാവിന്റെ ഭാര്യയും നേരിട്ടിരിക്കുന്നു. മോഹൻലാലിൻറെ ഭാര്യ സുചിത്രയാണ് പൊതു വേദിയിൽ ഈ ചോദ്യത്തിന് കൂളായി മറുപടി നൽകിയത്.

ആദ്യ ചിത്രത്തിൽ വില്ലനായിരുന്നെങ്കിലും പിന്നീടങ്ങോട്ട് മലയാളി പ്രേക്ഷകരുടെ പ്രണയനായകൻ സങ്കൽപ്പത്തിന്റെ മറ്റൊരു മുഖമായി മാറുകയായിരുന്നു മോഹൻലാൽ. ആക്ഷൻ ഹീറോയും, മകനും, സ്വഭാവ നടനും ഒക്കെയായി മോഹൻലാൽ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് നടന്നു കയറി. സിനിമാ ലോകവും പ്രേക്ഷകരും ലാലിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

ഇപ്പോൾ ഒടിയൻ, ലൂസിഫർ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ ചിത്രങ്ങളുടെ വിജയം ആഘോഷിക്കുന്ന പരിപാടിയിലാണ് വേദിയിൽ എത്തിയ സുചിത്രയെ ഈ ചോദ്യം കൊണ്ട് ആങ്കർ വളഞ്ഞത്. മോഹൻലാൽ സ്‌ക്രീനിൽ പലവട്ടം പ്രണയിച്ചപ്പോൾ സുചിത്രക്ക് ഏറ്റവം ഇഷ്ടമായത് വിഷ്ണുവിനെയാണ്. ചിത്രം സിനിമയിലെ നായകനെ. അത് പോലെ ആക്ഷൻ ഹീറോയായി ആട് തോമയെയും, ഇമോഷൻ നിറഞ്ഞ വേഷങ്ങളിൽ തന്മാത്രയിലെ രമേശനെയുമാണ് തനിക്കിഷ്ടമെന്നും സുചിത്ര പറഞ്ഞു.First published: October 14, 2019, 1:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading