നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ലൂസിഫറിലെ ആ നെഞ്ചിൽ ചവിട്ടി രംഗം ഷൂട്ട് ചെയ്തത് ക്യാമറാമാൻ അല്ല! പിന്നെ?

    ലൂസിഫറിലെ ആ നെഞ്ചിൽ ചവിട്ടി രംഗം ഷൂട്ട് ചെയ്തത് ക്യാമറാമാൻ അല്ല! പിന്നെ?

    Who captured the Mohanlal-police fight scene in Lucifer? | ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവ വെളിപ്പെടുത്തുന്നു

    ക്യാമറാമാൻ സുജിത് വാസുദേവ്, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവർക്കൊപ്പം പൃഥ്വിരാജ്

    ക്യാമറാമാൻ സുജിത് വാസുദേവ്, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവർക്കൊപ്പം പൃഥ്വിരാജ്

    • Share this:
      ലൂസിഫറിലെ ക്യാമറാമാൻ ആരെന്നു ചോദിച്ചാൽ ഉത്തരം സുജിത് വാസുദേവ് എന്നാണ്. എന്നാൽ സുജിത്തിനെ കൂടാതെ ഛായാഗ്രഹണത്തിന് ക്രെഡിറ്റ് ഒന്നും ഇല്ലാത്ത ഒരാൾ കൂടി ലൂസിഫറിന്റെ സെറ്റിൽ ഉണ്ടായിരുന്നു. ശ്രദ്ധേയമായ ചില ഷോട്ടുകൾ ഇദ്ദേഹത്തിന്റേതാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവ വെളിപ്പെടുത്തുന്നു. ലൂസിഫറിലെ സ്റ്റണ്ട് രംഗങ്ങളിൽ ഒന്നും കേബിൾ കെട്ടിത്തൂക്കി അഭിനേതാക്കളെക്കൊണ്ട് സ്റ്റണ്ട് ചെയ്യിക്കുന്ന രീതി പിന്തുടരുന്നില്ല. അക്കാര്യത്തിൽ സംവിധായകൻ പൃഥ്വിരാജിന്റെ കർശന നിർദേശം ഉണ്ടായിരുന്നു.  മറ്റു സഹായങ്ങളൊന്നും ഇല്ലാതെ മോഹൻലാൽ തന്നെയാണ് ആ സ്റ്റണ്ട് രംഗങ്ങളിൽ അഭിനയിച്ചത്.



      എന്നാൽ ഷൂട്ടിംഗ് സമയത്ത് പുറത്തു വന്ന ലൊക്കേഷൻ വിഡിയോകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാവും. ഛായാഗ്രാഹകൻ ഒരാൾ മാത്രമായിരുന്നില്ല. ചിത്രത്തിലെ പ്രശസ്തവും വിവാദവുമായി മാറിയ പോലീസ്കാരന്റെ നെഞ്ചത്ത് സ്റ്റീഫൻ നെടുമ്പള്ളിയെന്ന മോഹൻലാൽ കഥാപാത്രം ചവിട്ടി നിൽക്കുന്ന രംഗം ഷൂട്ട് ചെയ്തത് സുജിത്തല്ല. സംവിധായകൻ പൃഥ്വി തന്നെയാണ്.

      ഈ രംഗം പോലീസ്‌കാരെ ചൊടിപ്പിച്ചിരുന്നു. എന്നാൽ മുൻപും പല ചിത്രങ്ങളിൽ പോലീസിനെ മറ്റു കഥാപാത്രങ്ങൾ കയ്യേറ്റം ചെയ്യുന്ന രംഗങ്ങൾ ഉണ്ടായിരുന്നു. അന്നൊന്നും ഉയർന്നു കേൾക്കാത്ത പ്രതിഷേധമാണ് പോലീസിന്റെ ഭാഗത്തു നിന്നും ലൂസിഫറിന് നേരെ ഉണ്ടായത്. റിലീസ് ആയി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 50 കോടി ക്ലബ്ബിൽ ലൂസിഫർ ഇടം നേടി. കേരളത്തിനകത്തും പുറത്തും മികച്ച പ്രതികരണവുമായി ചിത്രം മുന്നേറുകയാണ്.

      First published:
      )}