• HOME
  • »
  • NEWS
  • »
  • film
  • »
  • ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ആർക്കൊക്കെ?

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ആർക്കൊക്കെ?

Who gets what in the 66th National Awards | 66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ന്യൂഡൽഹി ശാസ്ത്രി ഭവനിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡൽഹി: 66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ന്യൂഡൽഹി ശാസ്ത്രി ഭവനിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. മലയാളത്തിന് ആറ് പുരസ്കാരങ്ങൾ ഉണ്ട്. മലയാളി താരം കീർത്തി സുരേഷ് മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം നേടി. അന്ധാധുന്നിലെ അഭിനയത്തിന് ആയുഷ്മാൻ ഖുരാനയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലും മികച്ച നടനുള്ള പുരസ്കാരം പങ്ക് വച്ചു.

    മലയാളത്തിന് ആറ് പുരസ്കാരങ്ങൾ ലഭിച്ചു. അന്തരിച്ച ക്യാമറാമാൻ എം.ജെ. രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രാഹകൻ. മലയാളത്തിൽ നിന്നും ജോജു ജോർജ് (ജോസഫ്), സാവിത്രി (സുഡാനി ഫ്രം നൈജീരിയ) എന്നിവർ പ്രത്യേക പരാമർശം നേടി. സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രൊഡക്ഷൻ ഡിസൈനർ: ബംഗാലൻ (കമ്മാര സംഭവം). എസ് ജയചന്ദ്രൻ നായർ രചിച്ച മൗന പ്രാർത്ഥന പോലെ എന്ന പുസ്തകം മികച്ച സിനിമ ഗ്രന്ഥമായി തിരഞ്ഞെടുത്തു.

    മികച്ച ചിത്രം: ഹെല്ലാരോ (ഗുജറാത്തി)

    മികച്ച സംവിധായകൻ: ആദിത്യ ധർ (ഉറി)

    മികച്ച നവാഗത സംവിധായകൻ: സുധാകർ റെഡ്ഢി യക്കാന്തി (നാൽ)

    ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ചിത്രം: ഒണ്ടല്ല എരടല്ല (കന്നഡ)

    സമ്പൂർണ്ണ വിനോദത്തൊനുള്ള മികച്ച ചിത്രം: ബഡായ് ഹോ

    സാമൂഹിക വിഷയങ്ങൾ സംബന്ധിച്ച മികച്ച ചിത്രം: പാഡ്മാൻ

    പരിസ്ഥിതി സംരക്ഷണത്തിനുള്ള മികച്ച ചിത്രം: പാനി

    മികച്ച സഹ നടൻ: സ്വാനന്ദ് കിർകിറെ (ചുംബക്)

    മികച്ച സഹ നടി: സുരേഖ സിക്രി (ബഡായ് ഹോ)

    മികച്ച ബാലതാരം: പി.വി. രോഹിത് -ഒണ്ടല്ല എരടല്ല (കന്നഡ); സമീപ സിംഗ്- ഹർജീത (പഞ്ചാബി), തല്ഹ അർഷാദ് റെഷി- ഹമീദ് (ഉറുദു), ശ്രീനിവാസ് പൊകാലെ - നാൽ (മറാത്തി)

    മികച്ച പിന്നണി ഗായകൻ: അർജിത്‌ സിംഗ് (പദ്മാവത്)

    മികച്ച പിന്നണി ഗായിക: ബിന്ദു മാലിനി (നദിചരാമി)

    മികച്ച സംഭാഷണം: താരിഖ് (ബംഗാളി)

    മികച്ച അവലംബിത തിരക്കഥ: അന്ധാധുൻ

    മികച്ച ഒറിജിനൽ തിരക്കഥ: രാഹുൽ രവീന്ദ്രൻ (ചി ല സൊ - തെലുങ്ക്)

    മികച്ച സൗണ്ട് ഡിസൈൻ: ബിശ്വദീപ് ചാറ്റർജി (ഉറി)

    മികച്ച എഡിറ്റിംഗ്: നതിചാരാമി

    മികച്ച വസ്ത്രാലങ്കാരം: മഹാനടി (തെലുങ്ക്)

    മികച്ച മേക്ക്അപ്: ആവ് (തെലുങ്ക്)

    മികച്ച സംഗീത സംവിധാനം: സഞ്ജയ് ലീല ബൻസാലി (പദ്മാവത്)

    മികച്ച വരികൾ: മൻസോറെ (നതിചറാമി)

    മികച്ച സ്പെഷ്യൽ എഫക്ട്സ്: ആവ് (തെലുങ്ക്), കെ.ജി.എഫ്. (കന്നഡ)

    മികച്ച നൃത്ത സംവിധാനം: കൃതി മഹേഷ് മിദ്യ, ജ്യോതി തൊമാർ (പദ്മാവത്)

    മികച്ച ആക്ഷൻ: വിക്രം മോറെ, അമ്പു അറിവ് (കെ.ജി.എഫ്.)

    മികച്ച പഞ്ചാബി ചിത്രം: ഹർജിത

    മികച്ച ആസാമി ചിത്രം: ബുൾബുൾ ക്യാൻ സിങ്

    മികച്ച തമിഴ് ചിത്രം: ബാരം

    Published by:meera
    First published: