നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഒമർ ലുലുവിന്റെ ചങ്ക്‌സ് രണ്ടാം ഭാഗത്തിൽ മിയ ഖലീഫയോ, സണ്ണിയോ?

  ഒമർ ലുലുവിന്റെ ചങ്ക്‌സ് രണ്ടാം ഭാഗത്തിൽ മിയ ഖലീഫയോ, സണ്ണിയോ?

  Who is the Bollywood star in Chunkzz 2? | പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ച മാദക റാണിമാരിൽ ഒരാൾ കഥാപാത്രമാവുമെന്ന ചർച്ച സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നു

  മിയ ഖലീഫ- സണ്ണി ലിയോണി

  മിയ ഖലീഫ- സണ്ണി ലിയോണി

  • Share this:
   ഒമർ ലുലു സംവിധാനം ചെയ്ത് ഹണി റോസ്, ബാലു വർഗീസ്, ധർമ്മജൻ ബോൾഗാട്ടി, ഗണപതി എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ മലയാള ചലച്ചിത്രം ചങ്ക്‌സിന് രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ, പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ച മാദക റാണിമാരിൽ ഒരാൾ കഥാപാത്രമാവുമെന്ന ചർച്ച സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നു. ആദ്യം മിയ ഖലീഫ വേഷമിടും എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, പിന്നീടങ്ങോട്ട് ഇതിനായുള്ള നീക്കുപോക്കുകൾ നടന്നില്ല എന്ന വാദമുണ്ട്. മറ്റൊരു പേര് ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയുടേതാണ്. മധുരരാജായിലെ ഐറ്റം ഡാൻസും, രംഗീലയിലെ കഥാപാത്രവും കഴിഞ്ഞാൽ സണ്ണി ചുങ്ക്സിൽ ആണോ മുഖം കാണിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കാണികൾ.

   Read: കേൾക്കുന്നില്ലേ സണ്ണിയുടെ ഹൃദയ രോദനം?

   മെയ് മാസം ചങ്ക്‌സ് 2ന്റെ ചിത്രീകരണം ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇനി അധികം ദിവസങ്ങൾ ഇല്ലാത്തതു കൊണ്ട് അടുത്ത് തന്നെ സംവിധായകൻ ഇതേപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം നൽകാൻ സാധ്യത കാണുന്നു. എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ക്യാമ്പസ് ജീവിതം പറഞ്ഞ ചിത്രമാണ് ചങ്ക്‌സ്. മെക് റാണി എന്ന മെക്കാനിക്കൽ എഞ്ചിനീയറിംഗ് ക്ലാസ്സിലെ ഒരേയൊരു വിദ്യാർത്ഥിനിയും മറ്റു സഹപാഠികളുമാണ് പ്രധാന കഥാപാത്രങ്ങൾ ഇതൊരു ബോക്സ് ഓഫീസ് വിജയ ചിത്രമായിരുന്നു.

   First published: