• HOME
  • »
  • NEWS
  • »
  • film
  • »
  • ലൂസിഫറിലെ മോഹൻലാലിന്റെ ലാൻഡ്‌മാസ്റ്റർ കാർ ഈ നടന്റേതാണ്

ലൂസിഫറിലെ മോഹൻലാലിന്റെ ലാൻഡ്‌മാസ്റ്റർ കാർ ഈ നടന്റേതാണ്

നടനുള്ളതിനേക്കാളും നീളമേറിയ 'റോൾ' സ്വന്തമാക്കിയത് അദ്ദേഹത്തിന്റെ കാറാണ്

കാറിനരികിൽ മോഹൻലാൽ, പിന്നിൽ പൃഥ്വിരാജ്, ഛായാഗ്രാഹകൻ സുജിത് വാസുദേവ്

കാറിനരികിൽ മോഹൻലാൽ, പിന്നിൽ പൃഥ്വിരാജ്, ഛായാഗ്രാഹകൻ സുജിത് വാസുദേവ്

  • Share this:
    പി. എസ്. പീതാംബരൻ എന്നത് ലൂസിഫറിലെ ഒരു ചെറിയ കഥാപാത്രമാണ്. ഇത് ചെയ്യാൻ വന്നതാകട്ടെ, വെള്ളിത്തിരയിലെ മുതിർന്ന നടനും. ഇത്ര ചെറിയ വേഷമെങ്കിൽ അടുത്ത ചിത്രത്തിൽ ഒന്നിക്കാമെന്നായി സംവിധായകൻ പൃഥ്വിരാജ്. എന്നാൽ പൃഥ്വിരാജിന്റെ സംവിധാന മികവിൽ വിശ്വാസമുണ്ടായിരുന്ന അദ്ദേഹം ആ വേഷം വേണ്ടെന്നു വച്ചില്ല. നടന് ചെറിയ വേഷമെങ്കിലും അദ്ദേഹത്തിന്റെ പക്കലുള്ള പാരമ്പര്യം പേറുന്ന വിലയേറിയ ഒരു വസ്തു ചിത്രത്തിലെ മുഴുനീള കഥാപാത്രമായി. അങ്ങനെ നന്ദുവിന്റെ ലാൻഡ്‌മാസ്റ്റർ കാർ, സ്റ്റീഫൻ നെടുമ്പുള്ളി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ സന്തത സഹചാരിയായി മാറി. കാറിനു തന്നെക്കാൾ നീളമുള്ള വേഷമെന്ന് നന്ദു തന്നെ തമാശ രൂപേണ പറയുന്നു.



    മാർച്ച് 28 ന് റിലീസ് ആവുന്ന ചിത്രത്തിലെ നായിക മഞ്ജു വാര്യരാണ്. ഒരിടവേളക്ക് ശേഷം സംവിധായകൻ ഫാസിൽ നടന്റെ വേഷമണിയുന്നുണ്ട്. ഫാദർ നെടുമ്പുള്ളി എന്ന കഥാപാത്രമാണ് ഫാസിൽ അവതരിപ്പിക്കുക. വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്നു.

    ലൂസിഫറിന്റെ ഓവർസീസ് റൈറ്റ്സ് ദുബായ് കേന്ദ്രീകരിച്ച ഫാർസ് ഫിലിംസ് വൻ തുക നൽകി സ്വന്തമാക്കിയിട്ടുണ്ട്. ഏകദേശം 92 ഇടങ്ങളിലായി 686ന് മുകളിൽ വരുന്ന കേന്ദ്രങ്ങളിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നിലവിൽ മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ്‌ ആയിരിക്കും രാജ്യത്തിന് പുറത്ത് ലൂസിഫറിന് ലഭിക്കുക.

    First published: