Video സിനിമ സെക്യൂരിറ്റി മാറനല്ലൂർ ദാസിനെ അന്ന് കുത്തിയത് ആര്?

ലല്ലു സ്പീക്ക് എന്ന പരിപാടിയിലാണ് ദാസ് ആദ്യമായി സിനിമ വിശേഷങ്ങൾ പങ്കുവെക്കുന്നത്. അഭിമുഖത്തിന്റെ പൂർണരൂപം കാണാം

News18 Malayalam | news18-malayalam
Updated: June 13, 2020, 8:45 AM IST
Video സിനിമ സെക്യൂരിറ്റി മാറനല്ലൂർ ദാസിനെ അന്ന് കുത്തിയത് ആര്?
Maranalloor Das
  • Share this:
സിനിമാ ലൊക്കേഷനുകളിലെ സജീവ സാന്നിധ്യമായിരുന്ന സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ മാറനല്ലൂര്‍ ദാസ് അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാട്ടാക്കട മാറനല്ലൂർ സ്വദേശിയായ ദാസ് മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള സൂപ്പർ താരങ്ങളുടെ ലൊക്കേഷനുകളിലെ സുരക്ഷ ദാസും സംഘവും ഒട്ടേറെ ചിത്രങ്ങളില്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സുരക്ഷാ ചുമതല കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഏറെയായി ദാസിനും സംഘത്തിനുമായിരുന്നു. മലയാളം തമിഴ് അടക്കം പല ഭാഷകളിൽ മാറനല്ലൂര്‍ ദാസ് പ്രവർത്തിച്ചിരുന്നു. സിനിമ സെറ്റുകളിൽ നിറ സാന്നിധ്യമായിരുന്ന ദാസിന് അനുസ്മരണവുമായി നിരവധി സൂപ്പർ താരങ്ങൾ എത്തിയിരുന്നു. ദാസ് സിനിമക്ക് പുറത്തും ഒട്ടേറെ സംഘർഷഭരിതമായ നിമിഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.

Also Read: മാറനല്ലൂർ ദാസ് : ചലച്ചിത്ര ലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തിയ സൂപ്പർസ്റ്റാർ ബോഡിഗാഡ്

ന്യൂസ് 18 കേരളം സീനിയർ ന്യൂസ് എഡിറ്റർ എസ്. ലല്ലുവുമായി നടത്തിയ ലല്ലു സ്പീക്ക് എന്ന പരിപാടിയിലാണ് ദാസ് ആദ്യമായി സിനിമ വിശേഷങ്ങൾ പങ്കുവെക്കുന്നത്. അഭിമുഖത്തിന്റെ പൂർണരൂപം കാണാം
First published: June 13, 2020, 8:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading