കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. വിചാരണ ആറു മാസത്തിനുളളിൽ പൂർത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് രണ്ടാം പ്രതി മാർട്ടിൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. പ്രതിയുടെ ആവശ്യം കോടതി തള്ളി.
കേസിലെ നടപടി ക്രമങ്ങൾ ചോദ്യം ചെയ്ത് കേസിലെ പ്രതികൾ ഓരോരുത്തരും കോടതിയെ സമീപിക്കുന്നുണ്ട്. ഇത് കേസിന്റെ മുന്നോട്ടുള്ള പോക്കിന് കാലതാമസം വരുത്തുന്നുണ്ട്. കോടതി ഇക്കാര്യം പല പ്രാവശ്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരുപാട് പ്രതികളുള്ള കേസ് പെട്ടെന്ന് വിചാരണ നടത്തി തീർക്കുന്നതിലെ വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു മാർട്ടിൻ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.