WCC: വനിതാക്കൂട്ടായ്മയിൽ എന്തുകൊണ്ട് രോഹിണിയില്ല?
ഒരു സ്ത്രീക്ക് നേരെയുള്ള അധിക്ഷേപം എന്ത് തന്നെയായാലും തെറ്റാണ്; വാക്കു കൊണ്ടായാലും, പ്രവർത്തി കൊണ്ടായാലും
news18india
Updated: January 19, 2019, 3:00 PM IST

Rohini
- News18 India
- Last Updated: January 19, 2019, 3:00 PM IST
മലയാള സിനിമയിൽ ഒരു വനിതാ കൂട്ടായ്മയുണ്ടായിട്ട് നാളേറെയായി. എന്നാൽ ഇതൊരുപക്ഷത്തു നിന്നുമുള്ള വനിതാ അംഗങ്ങളാണെന്ന ആക്ഷേപം തുടക്കത്തിലേ ഉയർന്നു കേട്ടിരുന്നു. നിലപാടുകൾ ഉണ്ടായിട്ടും, ഏറ്റവും അടുത്ത സുഹൃത്തായ രേവതി മുൻ നിരയിൽ ഉണ്ടായിരിന്നിട്ടും, എന്ത് കൊണ്ട് രോഹിണി സിനിമയിലെ വനിതാ കൂട്ടായ്മയായ WCCയിൽ ഉണ്ടായില്ല?
"എനിക്ക് വാസ്തവം എന്തെന്നറിയണം. എങ്ങനെയാണ്, എന്താണ് നടന്നതെന്നറിയണം. അഭിനേത്രിക്കു സംഭവിച്ചത് തെറ്റായ കാര്യമെന്നെനിക്കറിയാം. ഒരു സ്ത്രീക്ക് നേരെയുള്ള അധിക്ഷേപം എന്ത് തന്നെയായാലും തെറ്റാണ്; വാക്കു കൊണ്ടായാലും, പ്രവർത്തി കൊണ്ടായാലും. പാർവതിയും റിമയും ഉൾപ്പെടുന്ന യുവ തലമുറ ഇതിനെതിരെ മുന്നോട്ടു വരുന്നതൊരു നല്ല കാര്യമാണ്. അത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു, കേരളത്തിൽ അവർ അവരുടെ ജോലി ചെയ്യട്ടെ, ഞാൻ അങ്ങോട്ട് പോകേണ്ടതില്ല. ഞാൻ എവിടെയാണോ അവിടെ എൻ്റെ പ്രവർത്തികളുമായി മുന്നോട്ടു പോകാം," രോഹിണി പറയുന്നു.
ന്യൂസ് 18 കേരളം അസ്സോസിയേറ്റ് എഡിറ്റർ ശരത് ചന്ദ്രനുമായുള്ള അഭിമുഖത്തിൽ രോഹിണി തൻ്റെ നിലപാടുകൾ വ്യക്തമാക്കുന്നു. പൂർണ്ണരൂപം വരികൾക്കിടയിൽ പരിപാടിയിൽ ജനുവരി 20 രാവിലെ 9 മണിക്കും രാത്രി 9 മണിക്കും.
ന്യൂസ് 18 കേരളം അസ്സോസിയേറ്റ് എഡിറ്റർ ശരത് ചന്ദ്രനുമായുള്ള അഭിമുഖത്തിൽ രോഹിണി തൻ്റെ നിലപാടുകൾ വ്യക്തമാക്കുന്നു. പൂർണ്ണരൂപം വരികൾക്കിടയിൽ പരിപാടിയിൽ ജനുവരി 20 രാവിലെ 9 മണിക്കും രാത്രി 9 മണിക്കും.