• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒരു കുട്ടനാടൻ ബ്ലോഗിൽ ഹരിയേട്ടനായി എന്തുകൊണ്ട് മമ്മൂട്ടി?


Updated: September 14, 2018, 12:33 PM IST
ഒരു കുട്ടനാടൻ ബ്ലോഗിൽ ഹരിയേട്ടനായി എന്തുകൊണ്ട് മമ്മൂട്ടി?

Updated: September 14, 2018, 12:33 PM IST
#മീര മനു

മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗ് എന്ന് തിയറ്ററുകളിലെത്തി. കേന്ദ്രകഥാപാത്രമായി ഹരിയേട്ടനായി എന്തുകൊണ്ടാണ് മമ്മൂട്ടിയെ തെരഞ്ഞെടുത്തത്? മലയാളിയുടെ വല്യേട്ടൻ പരിവേഷം ഏറ്റവുമധികം ചേരുന്നത് മമ്മൂട്ടിക്കാണെന്നും, അുതൊകണ്ടാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്നും സംവിധായകൻ സേതു പറഞ്ഞു. ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും ഉണ്ണി മുകുന്ദൻ ഗായകനായതിനെക്കുറിച്ചുമൊക്കെ സംവിധായകൻ സംസാരിക്കുന്നു...

ഹരിയേട്ടന്‍റെ ബ്ലോഗിലൂടെ കുട്ടനാടിന്‍റെ കഥ പറഞ്ഞ് സേതു

എന്തുകൊണ്ട് മമ്മൂട്ടി?

"സത്യസന്ധം ആയി പറയുമ്പോൾ, എനിക്ക് ഇഷടമുള്ള ഒരു കഥ വന്നപ്പോൾ, അത് സംവിധാനം ചെയ്യണം എന്ന് തോന്നിയപ്പോൾ, ആദ്യമായി സമീപിക്കാൻ തോന്നിയത് മമ്മൂക്കയെ ആണ്. പറയാൻ പുതുമ ഉണ്ടെങ്കിൽ, അത് ഏറ്റവും ആദ്യം സ്വീകരിക്കുന്നത് മമ്മുക്ക ആണ്. അത്രക്കും പുതുമുഖങ്ങളെ കൊണ്ട് വന്നിട്ടുണ്ട്. തിരക്കഥാ രചനയിൽ സജീവമായിരുന്നെങ്കിലും സംവിധായകൻ എന്ന് പറയുമ്പോൾ പുതിയ ആള് തന്നെ. അപ്പോൾ പോകാൻ ധൈര്യം വന്നത് മമ്മുക്കയുടെ മുന്നിലേക്കാണ്. മലയാളിക്ക് 'വല്യേട്ടൻ' പരിവേഷത്തിൽ പകരക്കാർ ഇല്ല താനും. എന്ത് കൊണ്ടും ഹരി എന്ന കഥാപാത്രം ചെയ്യാൻ മമ്മുക്ക തന്നെയാണ് അനുയോജ്യം. ഒത്തിരി നാളിനു ശേഷം നമ്മുടെ സ്വന്തം അയൽക്കാരൻ എന്ന് തോന്നുന്ന, തനി ഗ്രാമീണൻ ആയി മമ്മൂട്ടി എത്തുന്നു."

'അസിസ്റ്റന്റ് ഡയറക്ടർ' ഗായകൻ ആയപ്പോൾ...

തന്റെ സിനിമകൾക്ക് ഒരിടവേള നൽകി കുട്ടനാടൻ ബ്ലോഗിലൂടെ ഒരു സംവിധാന സഹായിയുടെ മേലങ്കി അണിയാൻ തയ്യാർ ആയി നിൽക്കുക ആയിരുന്നു ഉണ്ണി മുകുന്ദൻ. രണ്ടു മാസം വൈകി തുടങ്ങിയ ഷൂട്ടിംഗ് സാഹചര്യത്തിൽ ഉണ്ണി അഭിനയത്തിന്റെ തിരക്കുകളിലേക്ക് മടങ്ങി. പറഞ്ഞ സമയത്തിനുള്ളിൽ ചിത്രം തുടങ്ങാൻ ആവാതെ പോയത് ഉണ്ണിയെ വീണ്ടും ഒരു ഗായകൻ ആക്കി അവതരിപ്പിക്കാൻ ഇടയാക്കി. യുവാക്കളും വിദ്യാർത്ഥികളും ഹരിയേട്ടനൊപ്പമുള്ള ഗാനരംഗത്തെ ശബ്ദം ഉണ്ണിയുടേതാണ്.
Loading...

'കുട്ടനാടൻ ബ്ലോഗ്': അഞ്ചു കാര്യങ്ങൾ

പ്രളയത്തിന് ശേഷം...

സമകാലീന സംഭവങ്ങളുമായി ചേർത്ത് വായിക്കുമ്പോൾ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. "പച്ചപ്പും ഗ്രാമീണ ഭംഗിയും നിറഞ്ഞ കൃഷ്ണപുരവും കാവാലവും ഇന്ന് പ്രളയം കവർന്നെടുത്തിരിക്കുന്നു. മേൽ പറഞ്ഞ പോലെ, ഇതെല്ലാം തിരിച്ചു വേണം എന്ന് നമ്മൾ ആഗ്രഹിക്കുന്നു. ആദ്യ തവണ കുട്ടനാട് പോയപ്പോൾ തന്നെ അവിടുത്തെ ജനങ്ങൾ ക്യാമ്പിലേക്ക് മാറി കഴിഞ്ഞിരുന്നു. അത് ഡാമുകൾ തുറക്കുന്നതിനും മുൻപായിരുന്നു. ഷൂട്ട് ചെയ്ത സ്ഥലങ്ങളിൽ ഉള്ളവർ തിരിച്ചു വീടുകളിലേക്ക് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴും എവിടെ എല്ലാം വെള്ളം കയറി, ഇല്ല എന്നല്ലാതെ വേറൊന്നും അറിയാൻ കഴിഞ്ഞില്ലായിരുന്നു. ഇപ്പോഴും പൂർവ സ്ഥിതിയിൽ വന്നിട്ടില്ല."

'കുട്ടനാടൻ ബ്ലോഗുകാർ' ഒരു ജംഗ്ഷനിൽ വന്നിറങ്ങിയതും, ജനങ്ങൾ തങ്ങൾക്കു സംഭവിച്ചത് പറയാൻ വെമ്പൽ കൂട്ടി. നഷ്ടപ്പെട്ടതൊക്കെ വളരെ വലുതാണെങ്കിലും അവരുടെ ആവശ്യം ഉപജീവനമാർഗമോ, വാസ സ്ഥലമോ ഒന്നും തിരികെ നേടാൻ ഉള്ള സഹായം ആയിരുന്നില്ല. ആ പ്രതികരണം സംവിധായകനെ അമ്പരപ്പിച്ചു. "ചെയ്യുന്നത് കൃത്യമായി അവരുടെ കൈകളിലേക്ക് എത്തണം എന്ന ആഗ്രഹം ആയിരുന്നു ഞങ്ങൾക്ക്. എല്ലാരും വട്ടം കൂടി നിന്ന് ഒരു സെൽഫി എടുത്തു ഇടാനും താൽപ്പര്യം ഇല്ല. എന്തെങ്കിലും ഞങ്ങൾക്ക് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ അവർക്കു വേണ്ടിയിരുന്നത് കുറെ പുസ്തകങ്ങൾ ആയിരുന്നു. അവരുടെ സാംസ്കാരിക കേന്ദ്രം, ജാതി മത ഭേദമന്യേ എല്ലാരും ഒത്തു കൂടുന്ന ജയാ കേരള ക്ലബ്ബിലെ പതിനായിരത്തോളം പുസ്തകങ്ങൾ നശിച്ചു പോയിരുന്നു. ആ പുസ്തകങ്ങൾ തിരിച്ചു കിട്ടിയാൽ മാത്രം മതി അവർക്ക്. അന്ന് തീരുമാനിച്ചതാണ്, സിനിമ ഓടുമ്പോൾ ലഭിക്കുന്നതിൽ നിന്നും അവരുടെ പുസ്തകങ്ങൾ, അത് പോലത്തവ അല്ലെങ്കിലും, കുറെ ഒക്കെ തിരിച്ചു കൊടുക്കാൻ പാകത്തിന് എന്തെങ്കിലും ചെയ്യണം"
First published: September 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...