• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പുതിയ പടം സംവിധാനം ചെയ്യുന്നതോർത്താണോ പൃഥ്വിയുടെ ഉറക്കം പോയത്?

Why Murali Gopy is giving sleepless nights to Prithviraj? | മുരളിയും പൃഥ്വിയും സോഷ്യൽ മീഡിയ പോസ്റ്റ് വഴി ലൂസിഫർ രണ്ടാം ഭാഗത്തിന്റെ വരവിനെപ്പറ്റി സൂചനകൾ നൽകിയിരുന്നു

news18india
Updated: April 12, 2019, 4:08 PM IST
പുതിയ പടം സംവിധാനം ചെയ്യുന്നതോർത്താണോ പൃഥ്വിയുടെ ഉറക്കം പോയത്?
പൃഥ്വിരാജ്
  • News18 India
  • Last Updated: April 12, 2019, 4:08 PM IST IST
  • Share this:
സമയം വെളുപ്പിന് 2.20 മണി. പൃഥ്വിരാജ് ഉറങ്ങിയിട്ടില്ല. കാരണം മുരളി ഗോപിയാണ്. ലൂസിഫറിന്റെ തിരകഥാകൃത്ത്. എന്തിന് മുരളി അത് ചെയ്തു? പൃഥ്വി ചോദിക്കുകയാണ്. എന്തോ പരിപാടിയുമായി മുരളി വീണ്ടും എത്തിയിരിക്കുകയാണ്. ആ ചിന്തയാണ് ഈ നേരത്തും പൃഥ്വിയുടെ ഉറക്കം കെടുത്തുന്നത്.  പൃഥ്വിയുടെ ഏറ്റവും പുതിയ ഫേസ്ബുക് പോസ്റ്റാണിത്. ഇതിനി മറ്റൊരു സിനിമയാവുമോ എന്നാണു പ്രേക്ഷകർക്കും ആരാധകർക്കും അറിയേണ്ടത്. മുരളിയും പൃഥ്വിയും സോഷ്യൽ മീഡിയ പോസ്റ്റ് വഴി ലൂസിഫർ രണ്ടാം ഭാഗത്തിന്റെ വരവിനെപ്പറ്റി സൂചനകൾ നൽകിയിരുന്നു.



കേവലം നാല് ദിവസം കൊണ്ട് 50 കോടിയും, 12 ദിവസങ്ങൾക്കുള്ളിൽ 100 കോടിയും നേടിയ ചിത്രമായി മാറി ലൂസിഫർ. കൂടാതെ ഈ നേട്ടം കൈവരിക്കുന്ന നവാഗത സംവിധായകൻ എന്ന നേട്ടവും പൃഥ്വിക്ക് സ്വന്തം. ആദ്യമായി 50 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള സിനിമയിലെ നടനും, സംവിധായകനും, നിർമ്മാതാവും എന്ന നേട്ടം കൂടി പൃഥ്വി നേടി. നായകനായി വേഷമിട്ട എന്ന് നിന്റെ മൊയ്‌തീൻ, അമർ അക്ബർ അന്തോണി, എസ്ര തുടങ്ങിയ ചിത്രങ്ങൾ 50 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പുറത്തു വന്ന ദി ഗ്രേറ്റ് ഫാദറാണ് നിർമ്മാണ ചിത്രം.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രം ചെയ്യുന്നു. നായിക മഞ്ജു വാര്യർ. ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സച്ചിൻ ഖേധേക്കർ എന്നിവർ സുപ്രധാന വേഷങ്ങളിൽ എത്തുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍