നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'പാർവതിയും വിനായകനും നായികാ നായകൻമാരായി ഒരു സിനിമ മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ട്?' ഹരീഷ് പേരടി

    'പാർവതിയും വിനായകനും നായികാ നായകൻമാരായി ഒരു സിനിമ മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ട്?' ഹരീഷ് പേരടി

    Why Parvathy Thiruvotu and Vinayakan not paired in movies? | "ഇതാണ് നമ്മൾ മലയാളികളുടെ കള്ളത്തരം... പച്ച മലയാളത്തിൽ പറഞ്ഞാൽ സവർണ്ണ കള്ളത്തരം"

    പാർവതി, വിനായകൻ

    പാർവതി, വിനായകൻ

    • Share this:
      മികച്ച നടനും നടിയുമായി തങ്ങളുടെ കഴിവ് തെളിയിച്ചു പുരസ്കാരങ്ങൾ ഏറ്റു വാങ്ങിയവരാണ് പാർവതിയും വിനായകനും. പക്ഷെ വർഷം പലത് കഴിഞ്ഞിട്ടും ഇവർ എന്ത് കൊണ്ട് ഒരു സിനിമയിൽ ഒന്നിച്ചില്ല എന്ന ചോദ്യം ഉന്നയിക്കുകയാണ് നടൻ ഹരീഷ് പേരടി. ശേഷം പല നായകന്മാർക്കും ഒപ്പം പാർവതി അഭിനയിച്ച ചിത്രങ്ങൾ പുറത്തു വന്നെങ്കിലും വിനായകൻ അക്കൂട്ടത്തിൽ ഇല്ലായിരുന്നു. വിനായകൻ നായകനായി ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പൻ തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. ഈ പ്രവണതക്കെതിരെ നിശിത വിമർശനം ഉയർത്തുകയാണ് ഹരീഷ് പേരടി ഫേസ്ബുക് പോസ്റ്റിലൂടെ. പോസ്റ്റ് ഇങ്ങനെ.



      "പാർവതിയും വിനായകനും നല്ല നടി നടൻമാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച് കാലമായി ... എന്നിട്ടും ഇവർ രണ്ടു പേരും നായിക നായകൻമാരായി ഒരു സിനിമ മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ?... ഇതാണ് നമ്മൾ മലയാളികളുടെ കള്ളത്തരം ... പച്ച മലയാളത്തിൽ പറഞ്ഞാൽ സവർണ്ണ കള്ളത്തരം ... പാർവതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകൻമാരാവാനാണ് യോഗം... വിനായകൻ നായകനാണെങ്കിൽ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും.. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ....ഈ പോസ്റ്റ് വായിച്ച ഒരുത്തൻ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക് ... അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും... അത് പിന്നിട് ആവർത്തിക്കില്ല... അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം ..."

      First published:
      )}